1. ശസ്ത്രം1

    1. നാ.
    2. ആവർത്തനം
    3. ആയുധം (ശസു ഹിംസയാം - ഇതുകൊണ്ടു ഹിംസിക്കുന്നതിനാൽ)
    4. ലോഹം (ഇരുമ്പ്)
    5. അമ്പ് (മന്ത്രാച്ചാരണപൂർവം പ്രയോഗിക്കുന്നത് അസ്ത്രം അല്ലാത്തത് ശസ്ത്രം)
    6. (ശസ്ത്രക്രിയയ്ക്കുള്ള) ഉപകരണം, കരു
  2. ശസ്ത്രം2

    1. നാ.
    2. സ്തുതി, സേ്താത്രം
    3. ഉച്ചാരണം
  3. ശാസ്ത്രം

    1. നാ.
    2. വ്യവസ്ഥാപിതമായ പഠനം
    3. ഏതെങ്കിലും പ്രത്യേകവിഷയത്തെ സംബന്ധിച്ചുള്ള തത്ത്വസംഹിത
    4. ഭാരതത്തിലെ പരമ്പരാഗതവും വൈദികചിന്തയുടെ ഭാഗമായി വളർന്നു വന്നതുമായ വിശദീകരണാത്മകവിജ്ഞാനം
    5. വസ്തുനിഷ്ഠവും പ്രയോഗക്ഷമവുമായ വിജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക