-
ഇശ്ശി, ശ്ശി
- ഇത്തിരി, ഇച്ചിരി, അല്പം, കുറെ
- വളരെ, ഏറെ
-
കടുതാശ്, -ശി
- = കടലാസ്
- പ്രമാണം, രേഖ
-
ചിങ്കിടി, ശി-
- കഥകളിയിലെ പിൻപാട്ടുകാരൻ
-
ദൂഷം, -ഷി
- കണ്ണിലെ പീള
-
ശങ്കിടി, ശി-
- കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
-
ശി1
- അറപ്പ് വെറുപ്പ് പുച്ഛം ലജ്ജ തുടങ്ങിയവ പ്രകടിപ്പിക്കുന്ന ശബ്ദം
-
ശി2
- ശിവൻ
- ശാന്തത
- ശുഭം
- ഭാഗ്യം
-
ശീ
- ശീത്കാരം
- കഷ്ടം