-
അകം തെളിയുക
- സന്തോഷിക്കുക
-
അകം പുറം
- അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
- അകത്തും പുറത്തും ഉള്ളത്
- ചതി, വഞ്ചന
-
അകം വേവുക
- ദുഃഖിക്കുക
-
അകം1
- മനസ്സ്, ഹൃദയം
- ഉള്ള്
- സ്ഥലം, ദേശം, ഭൂമി, ഉദാ: തമിഴകം, കുമരകം
- വീട്, ഇല്ലം, വീട്ടിനുൾഭാഗം, അന്തഃപുരം
- ക്ഷേത്രവളപ്പിനകം
-
അകം2
- പ്രേമത്തെ ആസ്പതമാക്കിയുള്ള കവിത (തമിഴിൽ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു)
-
അകം3
- സുഖമില്ലായ്മ, വേദന, കഷ്ടത
- ജലമില്ലായ്മ
-
അകം4
- ഒരു ആധാരികാഭാസപ്രത്യയം. ഉദാ: ആസ്രമമകംപൂക്ക്.
അക്കം
- സംഖ്യയെകുറിക്കുന്ന ചിഹ്നം (1, 2, 3, 4, 5 മുതലായവ)
- സംഖ്യ, എണ്ണം
അക്കീം
ഹക്കീം.
അഗം
- പാമ്പ്
- വൃക്ഷം
- പർവതം
- ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴായതിനാൽ)
- കുടം