ചില തനി മലയാള പദങ്ങളുടെ ആദിയിലും, ആദിയിലെ വ്യഞ്ജനത്തോടു ചേര്‍ന്നു പിന്നിലും നില്ക്കുന്ന "ഇ" കാരത്തിന്റെ സ്ഥാനത്ത് "എ" കാരവും വരും. അത്തരം പദങ്ങള്‍ക്ക് "ഇ" കാരവും "എ" കാരവും ചേര്‍ന്ന രണ്ടു രൂപങ്ങള്‍ ഉണ്ട്
"എ" കാരത്തിനു ചിലപ്പോള്‍ "ഇ" വരും. ഉദാ: എനിക്ക് - ഇനിക്ക്
ചിലസ്ഥാനങ്ങളില് "എ" ദുര്‍ബലമായി "അ" എന്നായിത്തീരും. നല്ല + ഇടം = നല്ലെടം - നല്ലടം. ചെയ്ക + വേണം = ചെയ്യെണം > ചെയ്യണം
ദീര്‍ഘമായ"ഏ" ചിലെടെത്തു നില്ക്കും. ഉദാ: പറയവെ > പറയവേ, വേറെ > വേറേ, തന്നെ > തന്നേ
മുന്‍കാലത്ത് "എ" യുടെ ഹ്രസ്വദീര്ഘങ്ങള്ക്ക് ഒരേലിപിതന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും ശ്രദ്ധിക്കണം
ഒരു ചുട്ടെഴുത്ത്, ചോദ്യസര്‍വനാമം "എ" എന്ന ചോദ്യസര്വനാമത്തിനു "ഏ" എന്നു ദീര്‍ഘിച്ച രൂപവുമുണ്ട്. ഉദാ: എത്, ഏത്.
എ7
സംശയാദ്യര്ഥത്തെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകം.
ഏ1
മലയാളത്തിലെ പതിനൊന്നാമത്തെ അക്ഷരം. "എ" എന്നതിന്റെ ദീര്‍ഘരൂപം. ദ്രാവിഡ ഭാഷകള്‍ക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യതാലവ്യം. ഈ സ്വരത്തിന്റെ ഇപ്പോഴത്തെ ലിപി [ഏ, ഏ-] ഏര്‍പ്പെടുന്നതുവരെ ഹ്രസ്വ എകാരലിപി [എ, എ-] തന്നെ ഇതിനും ഉപയോഗിച്ചിരുന്നു. "എ" നോക്കുക.