1. ഒ1

   •   അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ഹ്രസ്വ സ്വരം. കണ്ഠ്യോഷ്ഠ്യം. സംസ്കൃതത്തില്‍ ഇല്ലാത്തതായി ദ്രാവിഡത്തില്‍ ഉള്ള രണ്ടു സ്വരങ്ങളില്‍ ഒന്ന് (മറ്റേത് ഹ്രസ്വമായ എ) മുന്‍കാലത്ത് "ഓ" എന്ന ദീര്‍ഘത്തെ കുറിക്കാനും ഹ്രസ്വസ്വരലിപി "ഒ" തന്നെ ഉപയോഗിച്ചിരുന്നു.
 2. ഒ2

   • വ്യാ. സമ്മതം, അനുസരണം, അനുസ്മരണം, അവജ്ഞ, വിളികേള്‍പ്പ് മുതലായവ സൂചിപ്പിക്കുന്നത്
 3. ഒ3

   •   "ഒക്കുക" എന്നതിന്‍റെ ധാതുരൂപം.
 4. ഓ1

   •   അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരം. ദീര്‍ഘസ്വരം. "ഒ" എന്നതിന്‍റെ ദീര്‍ഘരൂപം. ദ്രാവിഡഭാഷകള്‍ക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യോഷ്ഠ്യം.
 5. ഓ2

   • വ്യാ. വിളികേല്‍ക്കാന്‍ ഉപയോഗിക്കുന്ന ശബ്ദം. ഉദാ: (വിളി) രാമാ! (ഉത്തരം) ഓ, ഞാന്‍ വരുന്നു
 6. ഓ3

   •   ചോദ്യനിപാതം (നാമം സര്‍വനാമം ക്രിയ എന്നിവയോടെല്ലാം ചേര്‍ന്നു ചോദ്യാര്‍ഥം ദ്യോദിപ്പിക്കും).
 7. ഓ4

   •   വികല്‍പനിപാതം. ഉദാ: രാമനോ കൃഷ്ണനോ, അതോ ഇതോ?.
 8. ഓ5

   • വ്യാ. സമ്മതം വിരോധം ഔദാസീന്യം ആശ്ചര്യം അനുകമ്പ സ്മൃതി വേദന അംഗീകാരം മുതലായവയെ ദ്യോതിപ്പിക്കുന്നത്. ഉദാ: (സമ്മതം) ഓ, വന്നേക്കാം; (വിരോധം)ഓ, നിനക്കുവേറെ തൊഴിലില്ലേ?; (ഔദാസീന്യം) ഓ, വല്ലപാടും തുലഞ്ഞുപോകട്ടെ; (ആശ്ചര്യം) ഓ, എന്തൊരുവിശേഷം; (അനുകമ്പ) ഓ, കഷ്ടമേ, കഷ്ടം; (സ്മൃതി) ഓ, അവിടെപോകാന്‍ വിട്ടുപോയല്ലോ; (വല്ലായ്മ) ഓ, ഞാനതു മനസ്സിലാക്കിയില്ലല്ലോ; (വേദന) ഓ, സഹിക്കവയ്യേ; (അനുമതി) ഓ, എടുത്തുകൊള്ളു
X