1. കുണ്ട്2

    1. നാ.
    2. പന്ത്, പന്തുപോലെ ഉരുണ്ടവസ്തു
    3. ത്രാസ്സുകോൽ
    4. മൃഗങ്ങൗടെ വൃഷണം
  2. കുണ്ട്1

    1. നാ.
    2. കുഴി
    3. ആഴം, കയം
    4. ചെറിയകുളം
    5. ഒരളവ്, 1089 ചതുരശ്രയടി
    6. തുട. (പ്ര.) കുണ്ടിലാവുക = ആപത്തിൽപ്പെടുക. കുണ്ടിൽക്കിടക്കുന്നവൻ = താഴ്ന്ന സ്ഥിതിയിലുള്ളവൻ. കുണ്ടും കുഴിയും = നിരപ്പില്ലാത്തഭൂമി. കുണ്ടും കുഴിയും കാണുക = നിരപ്പറിയുക. കുണ്ടിൽച്ചാടുക, -പതിക്കുക = അപകടത്തിൽപ്പെടുക. കുണ്ടിൽപ്പോയകണ്ണ് = കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
  3. കുണ്ഡ1

    1. നാ.
    2. വാവിസ്താരമേറിയ ഒരുതരം വലിയ പാത്രം
  4. കുണ്ട2

    1. നാ.
    2. അടിമ
    3. വേശ്യ
    4. ദാസി, വേലക്കാരി
  5. കുണ്ഠ

    1. വി.
    2. മൂർച്ചയില്ലാത്ത, മുനയില്ലാത്ത, പ്രഓജനമില്ലാത്ത
    3. ഊർജസ്വലമല്ലാത്ത
    4. മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭോഷത്വമുള്ള. ഉദാഃ കുണ്ഠീ, കുണ്ഠമനസ്സ്
    5. ഉത്സാഹമില്ലാത്ത, പ്രവൃത്തിയിൽ മടിയുള്ള, കർമ സാമർഥ്യമില്ലാത്ത, വിഷണ്ണമായ
  6. കുണ്ടാ

    1. വി.
    2. തടിച്ചുകൊഴുത്ത
  7. ഗുണ്ട2

    1. നാ.
    2. അക്രമി
  8. കുണ്ട1

    1. നാ.
    2. നിന്ദ്യമായത്, നീചമായത്, താഅത്
    3. മീൻകുട്ട
    4. കന്നുകാലികളു മുതിരയരയ്ക്കാൻ ഉപയോഗിക്കുന്ന ഒരുപകരണം
    5. ചുവട്, മൂട്, മാണം. ഉദാഃ കായൽക്കുണ്ട
    6. കൂമ്പാരം, കൂന, തുറു, വയ്ക്കോൽ ഉണക്കിക്കൂട്ടിവയ്ക്കുന്ന കൂന. കുണ്ടകൂട്ടുക = വയ്ക്കോലുകൂട്ടി തുറുവുണ്ടാക്കുക
    7. ഞാറോ മറ്റോ ഒന്നിനുമേലെ ഒന്നായി വയ്ക്കുന്നത്. കുണ്ടയിടുക = ഞാറുപറിച്ചുകൊണ്ടുവന്നു കൂട്ടിയിട്ടു പഴുപ്പിക്കുക
  9. ഗുണ്ട1

    1. നാ.
    2. ഒരു രാഗം
  10. ഗുണ്ട്

    1. നാ.
    2. ഉണ്ട, ഉരുണ്ടവസ്തു
    3. തൂക്കുകട്ട
    4. പീരങ്കിയുണ്ട
    5. മണിക്കായ്
    6. ഗോട്ടുവാദ്യം വായിക്കുന്നതിന് ഉപയോഗിക്കുന്ന നീണ്ടുരുണ്ട തടിക്കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക