-
പകരി
- ചുറ്റൽ
- ഒരുതരം വെടിക്കോപ്പ്
-
പകർ1
- പ്രകാശം
-
പകർ2
- "പകരുക" എന്നതിൻറെ ധാതുരൂപം.
-
പകിരി
- ചുറ്റൽ. (പ്ര.) പകിരിതിരിയുക = വേഗത്തിൽ ശരീരം തിരിക്കുക, ചുറ്റുക. (പയറ്റിലെ ഒരു പ്രയോഗം, അതിവേഗത്തിൽ അടവുചവിട്ടി വട്ടം ചുറ്റുക)
-
പക്കറ
- തുണിസഞ്ചി
- തുണികൊണ്ട് ഉടുപ്പിൻറെ വശങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ഉറ, പോക്കറ്റ്
- (ആല) വികൃതവേഷം
-
പക്കീർ, പക്കിരി
- മുഹമ്മദീയ ഭിക്ഷു. (പ്ര.) അത്താഴപ്പക്കീര് = റംസാൻ കാലത്ത് അർധരാത്രിക്കുശേഷം വ്രതക്കാരെ അത്താഴം കഴിക്കാനായി വിളിച്ചുണർത്തുന്ന ആൾ
-
പാകാരി
- പാകദ്വിട്ട്
-
പീക്രി
- പോക്കുകെട്ട, നിസ്സാരമായ, ചെറിയ
-
പുകര്
- ശുക്രൻ
- ചോറ്
- പ്രകാശം
- ജീവൻ
- കാർമേഘം
-
പുകാർ
- മൂടൽമഞ്ഞ്
- കാർമേഘം
- കപിലവർണം