1. ചിബി, -ബു(ക)

    1. നാ.
    2. ചിബുകം, താടി
  2. ബക

    1. നാ. പുരാണ.
    2. സുമാലിക്കു കേതുമതിയിലുണ്ടായ പുത്രി (രാവണൻറെ പേരമ്മ, ഖരൻറെ മാതാവ്)
  3. ബകി

    1. നാ.
    2. പൂതന
    3. വന്ധ്യകളിലൊരുവിഭാഗം
  4. ബാക

    1. വി.
    2. ബകത്തെ സംബന്ധിച്ച. ബാകം = കൊക്കിൻകൂട്ടം
  5. ബാക്കി

    1. നാ.
    2. ശേഷിപ്പ്, മിച്ചം (പ്ര.) ബാക്കിപത്രം = വരവുചെലവ് നീക്കിയിരിപ്പ് ഇവ കാണിക്കുന്ന കണക്ക്, ബാലസ് ഷീറ്റ്
  6. ബൈക്ക്

    1. നാ.
    2. ചവിട്ടുവണ്ടി, സൈക്കിൾ
    3. മോട്ടോർ സൈക്കിൾ
  7. ഭഗി

    1. വി.
    2. ഐശ്വര്യമുള്ള
    3. ശോഭയുള്ള
  8. ഭാക്

    1. വി.
    2. (സമാസാന്തത്തിൽ) പങ്കുകൂടുന്ന, അനുഭവിക്കുന്ന (പ്ര.) ഗുണഭാക് = ഗുണത്തിൽ പങ്കുള്ള
  9. ഭാഗി

    1. നാ.
    2. ഉടമ
    3. ഭാഗ്യവാൻ
    4. പങ്കുള്ളവൻ, കൂറുകാരൻ
  10. ഭുക്ക്

    1. വി. പദാന്ത്യ.
    2. തിന്നുന്ന
    3. അനുഭവിക്കുന്ന
    4. ഉപയോഗപ്പെടുത്തുന്ന ഉദാഃ ക്രതുഭുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക