-
അമത്ത
- വി.
-
മദിച്ചതല്ലാത്ത, അഹങ്കാരംകൊണ്ടു സമഭുദ്ധി നശിച്ചിട്ടില്ലാത്ത
-
അമദ
- വി.
-
മദമില്ലാത്ത, ഔദ്ധത്യമില്ലാത്ത
-
ആഹ്ലാദമില്ലാത്ത
-
ആമത, -ത്വം
- നാ.
-
പച്ചയായിരിക്കൽ
-
അമത
- വി.
-
ഇഷ്ടമില്ലാത്ത, സമ്മതമില്ലാത്ത, സ്വീകരിക്കപ്പെടാത്ത
-
അജ്ഞാതമായ. അമതപാരാർഥത = പ്രകൃതാർഥത്തിനു സ്വീകാര്യമല്ലാത്ത മറ്റൊരർഥംകൂടി ഉണ്ടായിരിക്കുന്നതുമൂലമുള്ള ഒരു കാവ്യദോഷം
-
അമിത്
- നാ.
-
അമൃത്
-
അമുത്, അമുതം
- നാ.
-
ചോറ്, ഭക്ഷണം
-
അമൃത്
-
നൈവേദ്യം
-
അമൃതു ചെയ്യുക = (ആചാര.) അമൃതേത്തുകഴിക്കുക, ഭക്ഷണം കഴിക്കുക
-
അമൃതുപടി = നിവേദ്യം അർപ്പിക്കൽ, നൈവേദ്യം
-
അമ്മാത്ത്
- നാ.
-
അമ്മ ജനിച്ച കുടുംബം, അമ്മയുടെ ഇല്ലം. (സാധാരണയായി മലയാളബ്രാഹ്മണരുടെ ഇടയിൽ). "ഇല്ലത്തുനിന്നു തിരിച്ചുമ്പോയി അമ്മാത്ത് ഒട്ടെത്തിയുമില്ല" (പഴ.). അമ്മാത്തു മുത്തച്ഛൻ = അമ്മയുടെ അച്ഛൻ, മാതാമഹൻ (സ്ത്രീ.) അമ്മാത്തു മുത്തശ്ശി
-
ആമോദി1
- വി.
-
പരിമളമുള്ള (സ്ത്രീ.) ആമോദിനി
-
ആമോദി2
- നാ.
-
മണമുണ്ടാക്കുന്നത് (താംബൂലം, കർപ്പൂരം ഇത്യാദി)
-
അമതി1
- നാ.
-
ദുർബുദ്ധി, ചതിയൻ
-
അറിവില്ലായ്മ, അജ്ഞാനം