-
അമൽ1
- നാ.
-
അറിവ്, തികവ്, പൂർണത
-
അമൽ2
- നാ.
-
അധികാരം
-
വിചാരണ
-
കരംപിരിവ്
-
പ്രവൃത്തി, കർമംനടത്ത്
-
അമൽ3
- നാ.
-
മത്ത്, ലഹരി
-
മാന്ദ്യം
-
അമല1
- വി.
-
അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
-
വെളുത്ത, പ്രകാശിക്കുന്ന
-
അമല2
- നാ.
-
ഒരു വൃത്തം
-
മഹാലക്ഷ്മി
-
പൊക്കിൾക്കൊടി
-
ചർമലന്ത
-
കിഴുകാനെല്ലി
-
(ജ്യോ.) ഒരു യോഗം (ലഗ്നത്തിൽനിന്നോ ചന്ദ്രനിൽനിന്നോ പത്താം ഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നത്)
-
അമ്ല
- വി.
-
പുളിയുള്ള
-
അമൂല
- വി.
-
വേരില്ലാത്ത, കിഴങ്ങില്ലാത്ത, ഹേതുവില്ലാത്ത
-
അടിസ്ഥാനമില്ലാത്ത, ആധാരമില്ലാത്ത
-
പ്രമാണരഹിതമായ
-
മൂലകൃതിയിൽ ഇല്ലാത്ത
-
ആമള, ആമളം, ആമളവ്
- അവ്യ.
-
ആവോളം
-
അമലി
- നാ.
-
ലക്ഷ്മി
-
ഐശ്വര്യം, സമൃദ്ധി, പൂർണത
-
അമളി
- നാ.
-
ബഹളം, അന്ധാളിപ്പ്
-
അബദ്ധം, തെറ്റ്, മണ്ടത്തരം
-
അപകടം, ദുർഘടം, വൈഷമ്യം, പരിഹാസ്യസ്ഥിതി