1. അൻ1

  1. വ്യാക.
  2. പ്രഥമപുരുഷസർ വനാമപ്രത്യയം, (പും.ഏ.വ.) ഉദാ: അ+അൻ > അവൻ, ഇ+അൻ > ഇവൻ ഇത്യാദി
  1. -
  2. പുംലിംഗൈകവചനപ്രത്യയം, ഉദാ: മകൻ, കൊച്ചൻ
  3. സംസ്കൃതത്തിലെ അകാരാന്തപുംലിംഗനാമങ്ങൾ മലയാളത്തിലേക്ക് സ്വീകരിക്കുമ്പോൾ ചേർക്കുന്ന പ്രത്യയം. ഉദാ: [സം. രാമ >മ.രാമൻ, സം. ഗോപ > ഗോപന്]
  4. അതുള്ളവൻ, അതിലുള്ളവൻ ഇത്യാദ്യർഥങ്ങളിൽ ചേർക്കുന്ന തദ്വത്തദ്ധിതപ്രത്യയം. ഉദാ: മടിയുള്ളവൻ = മടിയൻ, കൂനുള്ളവൻ = കൂനൻ, കോട്ടാറിലുണ്ടായത് = കോട്ടാറൻ ഇത്യാദി
  5. ഇത്രാമത്തെ ആൾ (പുംലിംഗം) എന്നു കാണിക്കുന്ന പുരണിതദ്ധിതപ്രത്യയം. ഉദാ: രണ്ടാം+അൻ >രണ്ടാമൻ
  6. നപുംസക ഏകവചനപ്രത്യയമായ "അം" എന്നതിൻറെ സ്ഥാനത്തുവരുന്ന പ്രത്യയം. ഉദാ: തുരപ്പൻ
  7. ഉത്തമപുരുഷ സർവനാമപ്രത്യയമായ "എൻ/ഏൻ" എന്നതിന് ക്രിയയോടു ചേരുമ്പോൾ ഉച്ചാരണത്തിൽ വരുന്ന ഭേദം. കാണുവേൻ >കാണുവൻ
 2. അൻ2

  1. -
  2. സ്വരാദിയായ പദത്തിനുമുമ്പിൽ നിഷേധപ്രത്യയമായ "അ" എന്നതിൻറെ രൂപം. ഉദാ: അ+ഏക = അൻ+ഏക > അനേക.
 3. ആൺ, ആണ്

  1. നാ.
  2. പുരുഷൻ
  3. യോഗ്യൻ, മേന്മയുള്ളവൻ, മാന്യൻ
  4. പൗരുഷശാലി, വീര്യമുള്ളവൻ, ധീരൻ
 4. ആന2

  1. ഭൂ.പേ. വി.
  2. ആയ
 5. ആന1

  1. നാ.
  2. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനം, സസ്യഭുക്ക്
  3. കുട്ടിയും കോലും കളിയിലെ ഒരളവ്
  4. (ആല) വലിയത്. ഉദാ: ആനമണ്ടത്തരം
 6. ആൻ4

  1. നാ. വ്യാക.
  2. ചില നാമങ്ങളോട് ചേർക്കുന്ന ഒരു പുല്ലിംഗേകവചനപ്രത്യയം. ഉദാ: ആശാൻ, തമ്പുരാൻ
 7. ആൻ3

  1. വ്യാക.
  2. പിൻവിനയെച്ചപ്രത്യയം, ഉദ്ദേശിച്ച്, വേണ്ടി എന്ന അർത്ഥങ്ങളിൽ ധാതുവിനോട് ചേർക്കുന്നത്. ഉദാ: കാണാൻ, പറയാൻ, ചെയ്യുവാൻ, നൽകുവാൻ
 8. ആൻ2

  1. വ്യാക.
  2. ക്രിയയോടു ചേർന്നുനിൽക്കുന്ന പുല്ലിംഗേകവചനപ്രത്യയം, പ്രഥമപുരുഷൻ "അൻ" ദീർഘിച്ച രൂപം. ഉദാ: പോയാൻ, ചെയ്താൻ = അവൻ പോയി, അവൻ ചെയ്തു
 9. അന

  1. വ്യാക.
  2. ക്രിയയോടു ചേർക്കുന്ന നപുംസകബഹുവചനപ്രത്യയം
 10. ആൻ1

  1. നാ.
  2. പശു
  3. കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക