-
ഇഡ, ഇള
- പാർവതി
- സ്വർഗം
- പശു
- ദുർഗ
- ഭൂമി
-
ഇള1
- ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വെല്ലാ" (പഴ.)
-
ഇള2
- കുരുന്ന്, മുള, പൊടിപ്പ്, ഇളയത്
-
ഇള3
- ഇളവ്, വിശ്രമം. (പ്ര.) ഇളകൊള്ളുക = വിശ്രമിക്കുക, കുടികൊള്ളുക, വസിക്കുക
-
ഇള4
- പശു
- ഭൂമി
- ഇഡ
- മേഘം (സംജ്ഞയായും പ്രയോഗമുണ്ട്)
-
ഇളി1
- പല്ലുകാട്ടിയുള്ള ചിരി, ഹാസ്യപൂർവമായ ചിരി
-
ഇളി2, എളി
- അരക്കെട്ട്
-
ഇളി3
- ചെറിയ വാൾ
- കുറുവടി
-
ഈഡ, ഈള
- സ്തുതി, സേ്താത്രം
-
ഈള1
- ഈളുവ, ഉമിനീർ
- കഫം
- അഴുകിയ വയ്ക്കോൽ
- പിള, കണ്ണിലെ പഴുപ്പ് മലിനജലം മുതലായവ