1. ഉത്2

    1. ഉപ.
    2. നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു നിപാതം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായ അർത്ഥങ്ങളിൽ പ്രയോഗം. ദന്ത്യശ്വാസികളോടുചേരുമ്പോൾ "ഉത്" എന്നും, മൂർധന്യശ്വാസികളോടു ചേരുമ്പോൾ "ഉട്" എന്നും താലവ്യശ്വാസികളുമായുള്ള സന്ധിയിൽ "ഉച്" എന്നും രൂപാന്തരം. നാദികളുമായുള്ള സന്ധിയിൽ യഥാക്രമം "ഉദ്", "ഉഡ്", "ഉജ്", എന്നു രൂപങ്ങൾ
  2. ഉത്1

    1. പ.മ. സംവൃതോകാരാന്തം സ.നാ.
    2. അനതിദൂരസന്നിഹിതവാചി, അധികം അടുത്തോ ദൂരയോ അല്ലാത്ത വസ്തുവിനെ കുറിക്കുന്നത്
  3. ഉത2

    1. അവ്യ.
    2. വികൽപം, അതോ ഇതോ എന്നു സംശയം, വിതർക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
  4. ഉത3

    1. വി.
    2. വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട
  5. ഉഡൂഖലം, ഉദൂ-, ഉലൂ-

    1. നാ.
    2. ഉരൽ
    3. ഗുഗ്ഗുലു
  6. ഉത1

    1. നാ.
    2. കുതിപ്പ്
    3. തോക്കിൻറെ ഇടിപ്പ്
    4. താങ്ങ്, ഊന്ന്
    5. തൊഴി
  7. ഊത1

    1. നാ.
    2. സപ്തവർണങ്ങളിൽ ഒന്ന്, ചുവപ്പുകലർന്ന നീല നിറം
  8. ഊത2

    1. വി.
    2. നെയ്യപ്പെട്ട
  9. ഊത3

    1. വി.
    2. അവനം ചെയ്യപ്പെട്ട, സംരക്ഷിക്കപ്പെട്ട
    3. സ്നേഹിക്കപ്പെട്ട
  10. ഊതുകട്ടി, ഊത്തു-

    1. നാ.
    2. തീയിൽവച്ച് ഊതിശുദ്ധീകരിച്ച വെള്ളിക്കട്ടി, മാറ്റുവെള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക