-
ഉള1
- "ഉളയുക" എന്നതിൻറെ ധാതുരൂപം.
-
ഉള2
- ഉള്ള
-
ഉള3
- ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
-
ഉള4
- രോമം
- ചെളി
- കുഞ്ചിരോമം
- ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
-
ഉളി1
- "ഉളിയുക" എന്നതിൻറെ ധാതുരൂപം.
-
ഉളി2
- മൂർച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
-
ഉളു1
- "ഉളുക്കുക" എന്നതിൻറെ ധാതുരൂപം.
-
ഉളു2
- മരത്തിലുള്ള പുഴു, തടി തുരക്കുന്ന കീടം
-
ഉൾ1
- ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങൾ കാണുക
-
ഉൾ2
- ഉള്ള്, അകം. ഉദാ: വീട്ടിനുള്ളിൽ, പറഞ്ഞ സമയത്തിനുള്ളിൽ, ഉള്ളിലും പുറമേയും
- ഹൃദയം, മനസ്സ്. ഉള്ളം