-
എ2
- -
-
ആധാരികാഭാസം "ഏ" എന്നതിൻറെ സങ്കുചിതരൂപം. (ഉദാ: കാട്ടിലെ, രാവിലെ, ജലത്തിലെ - കാട്ടിലേ, രാവിലേ, ജലത്തിലേ, എന്നു ദീർഘരൂപങ്ങളും - അവിടെ, ഇവിടെ, എവിടെ, അക്കരെ, ആലപ്പുഴെ, നെയ്യാറ്റിൻകരെ "എ" ലോപിച്ചു നെയ്യാറ്റിൻകര എന്നും.).
-
എ1
- -
-
"അ"കാരത്തിനു ചിലേടത്തുവരുന്ന ഉച്ചാരണഭേദം, പദമധ്യത്തിലെ "അ" കാരത്തിനു ചിലപ്പോൾ "എ"കാരച്ഛായയിൽ ഉച്ചാരണം വരും. ഉദാ: അലക് - അലെക്, വിളക്ക് - വിളെക്ക്, മകൾ - മകെൾ ഇത്യാദി
-
സംസ്കൃതത്തിൽ നിന്നും മറ്റും കടംകൊണ്ട പദങ്ങളിൽ മൃദുക്കളോടും മധ്യമങ്ങളോടും (ഗ, ജ, ഡ, ദ, ബ, യ, ര, ല, വ) ചേർന്നു പിന്നിൽ നിൽക്കുന്ന "അ" കാരത്തിനു "എ" കാരച്ഛായയിൽ ഉച്ചാരണം. 1-ം, 2-ം ഉച്ചാരണഭേദങ്ങൾ വരമൊഴിയിൽ അംഗീകരിച്ചിട്ടില്ല. അലക്, വിളക്ക്, മകൾ, ഗജം, യതി എന്ന് "അ" കാരയുക്തമായിത്തന്നെ എഴുതുന്നു
-
മധ്യമലയാളത്തിൽ ചുരുക്കം ചില പദങ്ങളിൽ "അ" കാരത്തിൻറെ സ്ഥാനത്ത് "എ" ചേർന്നു രൂപവും കാണാം. (ഉദാ: പണ്ണുക, പെണ്ണുക, പറക, പറെക)
-
വേറൊരു പദത്തിൻറെ പിമ്പിൽ സന്ധിചേർന്നു നിൽക്കുമ്പോൾ "അല്ലോ" എന്നതിലെ "അ" യ്ക്ക് "എ" കാരച്ഛായയിൽ ഉച്ചാരണം. കണ്ടു + അല്ലോ = കണ്ടുവല്ലോ (കണ്ടെല്ലോ) അവൻ + അല്ലോ = അവനെല്ലോ
-
ചില തനി മലയാള പദങ്ങളുടെ ആദിയിലും, ആദിയിലെ വ്യഞ്ജനത്തോടു ചേർന്നു പിന്നിലും നിൽക്കുന്ന "ഇ" കാരത്തിൻറെ സ്ഥാനത്ത് "എ" കാരവും വരും. അത്തരം പദങ്ങൾക്ക് "ഇ" കാരവും "എ" കാരവും ചേർന്ന രണ്ടു രൂപങ്ങൾ ഉണ്ട്
-
"എ" കാരത്തിനു ചിലപ്പോൾ "ഇ" വരും. ഉദാ: എനിക്ക് - ഇനിക്ക്
-
ചിലസ്ഥാനങ്ങളിൽ "എ" ദുർബലമായി "അ" എന്നായിത്തീരും. നല്ല + ഇടം = നല്ലെടം - നല്ലടം. ചെയ്ക + വേണം = ചെയ്യെണം > ചെയ്യണം
-
ദീർഘമായ"ഏ" ചിലെടെത്തു നിൽക്കും. ഉദാ: പറയവെ > പറയവേ, വേറെ > വേറേ, തന്നെ > തന്നേ
-
മുൻകാലത്ത് "എ" യുടെ ഹ്രസ്വദീർഘങ്ങൾക്ക് ഒരേലിപിതന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും ശ്രദ്ധിക്കണം
-
എ6
- -
-
ഒരു ചുട്ടെഴുത്ത്, ചോദ്യസർവനാമം "എ" എന്ന ചോദ്യസർവനാമത്തിനു "ഏ" എന്നു ദീർഘിച്ച രൂപവുമുണ്ട്. ഉദാ: എത്, ഏത്.
-
എ5
- -
-
പല അവ്യയവങ്ങളുടെയും അന്തം. (അതെ, ആതെ/അല്ലാതെ, ആട്ടെ, അങ്ങനെ, ഇങ്ങനെ, എങ്ങനെ, ആരെ, ആകെ, ആറെ (കേട്ടാറെ) ഇത്യാദി).
-
എ7
- -
-
സംശയാദ്യർഥത്തെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകം.
-
എ4
- -
-
തൻവിനയെച്ചപ്രത്യയം. "ഏ" എന്നും രൂപം. ഉദാ: ചെയ്യെ, ചെയ്യവെ (ചെയ്യവേ).
-
എ3
- -
-
അവധാരകപ്രത്യയമായ "ഏ" എന്നതിൻറെ സങ്കുചിതരൂപം. ഉദാ: തന്നെ (തൻ ഏ), അത്ര.
-
ഏ9
- -
-
സംബോധനാർഥത്തിൽ നാമങ്ങളോടുചേർക്കുന്ന ഒരു നിപാതം. ഉദാ: അമേ, തളേ, പൊന്നേ, കണ്ണേ.
-
ഇറയ്ക്കുക, എ-
- ക്രി.
-
വെള്ളംകോരിക്കളഞ്ഞു വറ്റിക്കുക, തേകിപ്പിക്കുക (പ്ര.) കുളം ഇറയ്ക്കുക
-
ഏ3
- വ്യാ.
-
നീരസം മുതലായവയെ ദ്യോതിപ്പിക്കുന്നത്
-
ശ്രദ്ധയെക്ഷണിക്കാൻ ഉള്ള ഒരു ശബ്ദം