-
ഏ3
- വ്യാ.
-
നീരസം മുതലായവയെ ദ്യോതിപ്പിക്കുന്നത്
-
ശ്രദ്ധയെക്ഷണിക്കാൻ ഉള്ള ഒരു ശബ്ദം
-
ഏ8
- -
-
ചോദ്യാർഥത്തിൽ അല്ല, ഇല്ല മുതലായവയോടു ചേരുന്ന നിപാതം. ഉദാ: അല്ലേ, ഇല്ലേ, എന്തേ. ചോദ്യാവധാരകാർഥങ്ങൾ ചേർത്ത് (അല്ലോ എന്ന അർത്ഥത്തിലും) പ്രയോഗം. ഉദാ: ഞാൻ പറഞ്ഞതുപോലെ പറ്റിയേ. പറ്റിയല്ലോ, സംഭവിച്ചലോ എന്ന് അർത്ഥം.
-
ഏ1
- -
-
മലയാളത്തിലെ പതിനൊന്നാമത്തെ അക്ഷരം. "എ" എന്നതിൻറെ ദീർഘരൂപം. ദ്രാവിഡ ഭാഷകൾക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യതാലവ്യം. ഈ സ്വരത്തിൻറെ ഇപ്പോഴത്തെ ലിപി [ഏ, ഏ-] ഏർപ്പെടുന്നതുവരെ ഹ്രസ്വ എകാരലിപി [എ, എ-] തന്നെ ഇതിനും ഉപയോഗിച്ചിരുന്നു. "എ" നോക്കുക.
-
ഏ2
- -
-
ഒരു ചുട്ടെഴുത്ത്. "എ" എന്നതിൻറെ ദീർഘരൂപം. "എ" നോക്കുക. താരത. എത്, എവൻ, എവൾ, എവർ. "എ" ദീർഘിച്ച് "ഏ" എന്നായിത്തീരുന്ന ഈ വികാരം സാധാരണ നിയമമല്ലെന്നതും ശ്രദ്ധിക്കുക.
-
ഏ7
- -
-
അവധാരകനിപാതം. ഉദാ: വന്നേ മതിയാകൂ, കണ്ടാലേ അടങ്ങൂ.
-
ഏ9
- -
-
സംബോധനാർഥത്തിൽ നാമങ്ങളോടുചേർക്കുന്ന ഒരു നിപാതം. ഉദാ: അമേ, തളേ, പൊന്നേ, കണ്ണേ.
-
ഏ6
- -
-
ആധാരികാഭാസപ്രത്യയം. "ഇൻ" പ്രത്യയത്തിൻറെമേൽ ചേർന്നോ അല്ലാതെയോ. ഉദാ: രാവിലേ, അകമേ, വടക്കേ, മേലേ, കീഴേ. ഇതിനുപിൻപിൽ വരുന്ന ദൃഢാക്ഷരങ്ങൾ ഇരട്ടിക്കും. ഉദാ: രാവിലേക്കാറ്റ്, അകത്തേക്കണ്ണ്, വടക്കേക്കോട്ട, മേലേക്കിട, കീഴേച്ചുണ്ട്. ആധാരികാഭാസ വിഭക്തിക്കുപിന്നിൽ ചേർക്കുമ്പോൾ "ഉള്ള" എന്ന അർത്ഥത്തെ ദ്യോതിപ്പിക്കും. ഉദാ: കാട്ടിലേ ആന, അകത്തേ പരിഷ (ഹ്രസ്വമായും കാണാം. ഉദാ: കാട്ടിലെ ആന).
-
ഏ5
- -
-
ചിലപ്പോൾ സംബന്ധികാഭാസരൂപമായും നിൽക്കും. ഉദാ: അങ്ങേ ഭൃത്യൻ (അങ്ങയുടെ ഭൃത്യൻ).
-
ഏ4
- -
-
പ്രതിഗ്രാഹികാ വിഭക്തിപ്രത്യയം. "എ" എന്ന ഹ്രസ്വരൂപം സമീചീനം. ദീർഘ്ജരൂപവും കാണാം. വിശേഷിച്ചും സമുച്ചയം ചേരുമ്പോൾ.
-
ഏ10
- -
-
തൻവിനയെച്ചപ്രത്യയം ഉദാ: പോകവേ, വരവേ. ഹ്രസ്വമായ "എ" ചേർന്നരൂപം പ്രയോഗത്തിൽ അധികം. പോകെ, വരെ.