-
അനപാകർമം, -കരണം
- (കരം മുതലായവ) കൊടുക്കാതിരിക്കൽ
-
അവഗുരണം1, -ഗോരണം
- കൊല്ലണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള ആക്രമണം
-
ആഗുരണം, -ഗൂരണം
- ഗൂഢനിർദേശം
-
കരണം1
- പരമാത്മാവ്
- ശരീരം
- ഉപകരണം
- പ്രവൃത്തി
- ഒരു രതിബന്ധം
- ശരീരത്തിൻറെ നിലയനുസരിച്ച് കൈകാലുകൾ വേണ്ടവിധം ചേർത്തുവയ്ക്കൽ
- ക്രിയയിൽ കർത്താവിന് ഉപകരണമായ കാരകം
- ഒരു താളം, = കരണയതി
-
കരണം2
- തലകുത്തിമറിയുക, ദേഹം കീഴ്മേലാക്കി മുമ്പോട്ടോപിമ്പോട്ടോ മറിയുക
- ബുദ്ധിമുട്ടുക
-
കരുണം1
- ദയനീയമായി, മനസ്സലിവു തോന്നിക്കുന്ന വിധത്തിൽ, (പ്ര.) കരുണകരുണം = അതിദയനീയമായി
-
കരുണം2
- നവരസങ്ങളിൽ ഒന്ന്, മനസ്സിന് അലിവുണ്ടാക്കുന്നത്. സ്ഥായിഭാവം, ശോകം
-
കാരണം
- ഹേതു
- സാധനം
- ഉദ്ദേശം
- ഒരു കാരകം
- പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്
-
കിരണം
- കടിഞ്ഞാൺ
- രശ്മി (സൂര്യൻറെയോ ചന്ദ്രൻറെയോ മറ്റേതെങ്കിലും പ്രകാശമുള്ള വസ്തുവിൻറെയോ)
- ധൂളി
-
കിരാണം
- ഗ്രഹണം