-
കലപ്പ
- നിലം ഉഴാനുള്ള കൃഷിയായുധം (ആധുനികകാലത്തു യന്ത്രക്കലപ്പയും പ്രചാരത്തിലുണ്ട്). (പ്ര.) കലപ്പ കഴുകുക = കൃഷി അവസാനിപ്പിക്കുക, കലപ്പനാക്ക് = കൊഴു. "മണ്ടു കലപ്പയ്ക്കു തൊണ്ടമരി" (പഴ.)
-
കലപ്പ്
- മൊത്തത്തിലുള്ളത്, കൂട്ടത്തോടെ ഉള്ളത്, ഒന്നിച്ചുള്ളത്
- ശരാശരി, കലമേനി
-
കലാപി1
- വിപ്ലവകാരി, കലാപം ഉണ്ടാക്കുന്നവൻ
-
കലാപി2
- കുയിൽ
- ഇത്തിയാൽ
- പേരാൽ
- ആവനാഴിധരിച്ചവൻ, അമ്പു കൈവശമുള്ളവൻ
- പീലിവിരിക്കുന്നത്, മയിൽ
-
കല്പ
- ഏകദേശം തുല്യമായ
- നിയമവിധേയമായ
-
കലിപ്പാ
- തമിഴിലെ നാലു പ്രധാനവൃത്തങ്ങളിൽ ഒന്ന്
-
കലിപ്പ്
- കണ്ണിൽ എണ്ണ പുരണ്ടാൽ തോന്നുന്ന മാതിരിയുള്ള അസുഖം
- ദു:സ്വാദ്, കത്തൽ
- ചെടിപ്പ്
-
കല്ലുപ്പ്
- പാറയിൽനിന്ന് വെട്ടിയെടുക്കുന്ന ഉപ്പ്, വലിയ പരലുള്ള ഉപ്പ്
- കിളിത്തട്ടുകളിയിൽ കയറുന്ന കൂട്ടരിൽ എല്ലാവരും തട്ടിൽ കയറുന്നതിനു മുൻപ് വയ്ക്കുന്ന ഉപ്പ്, വകയില്ലാത്ത ഉപ്പ്
-
കളിപ്പ്
- കളി, വിനോദം. (പ്ര.) കളിപ്പേടം = വിനോദത്തിനുള്ള സ്ഥലം
- സന്തോഷം, ആനന്ദം, ആഹ്ലാദം
- അഹങ്കാരം, മദം, തിമിർപ്പ്
- ചതിവ്, പറ്റിപ്പ്. (പ്ര.) കളിപറ്റുക = ചതിക്കപ്പെടുക, അബദ്ധമ്പറ്റുക
- ചെളി, പശിമ
-
കാലിപ
- കൽപത്തെ സംബന്ധിച്ച, ഉപദേശരൂപമായ