-
കൊത്ത്1
- "കൊത്തുക" എന്നതിൻറെ ധാതുരൂപം.
-
കൊത്ത്2
- കൂർത്തഭാഗം ശക്തിയായി മുട്ടിച്ച് മുറിവുണ്ടാക്കുകയോ ഇറുക്കി എടുക്കുകയോ ചെയ്യൽ (പക്ഷികൾ ചുണ്ടുകൊണ്ടെന്നപോലെ)
- സർപ്പം മുതലായ ചില ജീവികളുടെ കടി
- കൊത്തു പണി
- കിളയ്ക്കൽ. "കൊത്തു കഴിഞ്ഞാൽ പത്തോണക്ക്" (പഴ.)
- കോടാലി, വെട്ടുകത്തി മുതലായവ കൊണ്ടുള്ള വെട്ട്, മുനയുള്ള പണിയായുധങ്ങൾ കൊണ്ടുള്ള പ്രയോഗം
-
കൊത്ത്3
- കൂട്ടം
- പൂക്കളുടെയോ തളിരുകളുടെയോ കുല, തൊത്ത്, ഉദാ: പൂങ്കൊത്ത്
- തുണിക്കഷണം
- ഒരു പിടി
- ധാന്യമായിട്ടു കൊടുക്കുന്ന കൂലി
-
കൊത്2
- കുറ്റം, കുറവ്
- വള്ളത്തിൻറെ രണ്ടറ്റത്തുമുള്ള അകത്തെ ഭാഗം
- ഉപയോഗശൂന്യത
- ചട്ടയുടെ പാർശ്വത്തിൽ തുന്നിച്ചേർക്കുന്ന തുണി
-
കൊത്ത1
- അഴുക്ക്, ചെളി, മാലിന്യം, വെള്ളവും മണ്ണും കൂടി കുഴഞ്ഞു കിടക്കുന്നത്. ഉദാ: കൊത്തത്തൊട്ടി
-
കൊത്ത2
- കൊത്തൽ 2. കൊത്തകൂവൽ = ഇളങ്കോഴിയുടെ അവ്യക്തമായ കൂവൽ, പൂവൻ കോഴി ആദ്യമായി കൂവുന്നത്
- കൊത്തപറയുക
-
കോത1
- ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു അസം പുഷ്ടഭാഷ
-
കോത2
- പൂമാല
- സ്ത്രീകളുടെ മുടി
- പൂമാല പോലെ സുന്തരിയായ സ്ത്രീ
- അണിഞ്ഞൊരുങ്ങി ശൃംഗാരചേഷ്ടകളോടെ നിൽക്കുന്ന സ്ത്രീ, കോതേച്ചി
-
കോത3
- കാറ്റ്
-
കോത4
- ഉടുമ്പ്
- ഞാണടികൊണ്ടു മുറിവേൽക്കാതിരിക്കാൻ വില്ലാളികൾ ഇടതുകയ്യിൽ ധരിക്കുന്നതും തോലുകൊണ്ടുണ്ടാക്കുന്നതുമായ കൈയുറ
- ഒരു വാദ്യവിശേഷം, മരയ്ക്കാൽപ്പറ