-
അകലേബരൻ, -കളേ-
- ശരീരം ഇല്ലാത്തവൻ, കാമദേവൻ
-
അത്തിക്കള്ള് -കൾ
- അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്
-
ഈരംകോലി, -കൊള്ളി, ഈരാംകൊല്ലി
- വെളുത്തേടൻ
-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
- ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
ഉരി(യ)കൊള്ളി, -ക്കള്ളി
- രണ്ട് ഉഴക്ക് (ഉരി) കൊള്ളുന്ന അളവുപാത്രം
-
ഉഴുകോൽ, -ക്കോൽ
- ഉഴകോൽ
-
കന്നടഗൗളം, -ഗൗളി, -ഗൗഡം
- ഒരു ജന്യരാഗം
-
കയിലി, കൈലി
- പലനിറത്തിലുള്ള നൂലുകൾ കള്ളികളായി ചേർത്ത് നെയ്തിട്ടുള്ള മുണ്ട്, ലുങ്കി
-
കരുകുല, -കൊല
- തേങ്ങയില്ലാത്ത കുല, കരിഞ്ഞ കുല
-
കല1
- "കലയുക" എന്നതിൻറെ ധാതുരൂപം.