1. ഊഴം കുത്തുക

    Share screenshot
    1. രാജാക്കന്മാർക്കുള്ള നെല്ലുകുത്തി കൊടുക്കുക
  2. കത്തിക്കാ

    Share screenshot
    1. മുതിരയുടെയും മറ്റും കായ്
  3. കത്തുക

    Share screenshot
    1. തീപിടിച്ച് എരിയുക, ദഹിക്കുക, ജ്വലിക്കുക (വാച്യാർഥത്തിലും ആലങ്കാരികമായും പ്രയോഗം)
    2. വളരെ വിശക്കുക, വിശപ്പുകൊണ്ടു വയറ്റിൽ എരിച്ചിൽ തോന്നുക
    3. ഒച്ചയുണ്ടാക്കുക, കരയുക
    4. ദേഷ്യപ്പെടുക
  4. കഥക്

    Share screenshot
    1. വടക്കേ ഇൻഡ്യയിൽ പ്രചാരമുള്ള ഒരു നൃത്ത സംബ്രാദായം, ഭക്തിരസപ്രധാനമായി ശ്രീകൃഷ്ണകഥ അവതരിപ്പിക്കുന്നത്
  5. കിത്തുക

    Share screenshot
    1. കാൽവിരലുകളുടെ അറ്റം ഊന്നി നടക്കുക, കൊന്നുക
    2. ഒറ്റക്കാലിൽ ചാടിച്ചാടിനടക്കുക
    3. തുള്ളുക
    4. കീഴ്പ്പോട്ടിറങ്ങുക
  6. കുതുകി

    Share screenshot
    1. കുതുകമുള്ളവൻ
  7. കുത്തക

    Share screenshot
    1. ഏതെങ്കിലും വിഭവത്തിൻറെ ഉത്പാദനത്തിനോ സംസ്കരണത്തിനോ വിപണത്തിനോ പ്രത്യേകഭൂഭാഗം കൃഷിചെയ്യുന്നതിനോ ഒരുവ്യക്തിക്കോ സംഘടനയ്ക്കോ ഉള്ള പ്രത്യേകമായ അവകാശം, പൂർണാവകാശം. (പ്ര.) കുരുമുളകുകുത്തക (ആലങ്കാരികമായും പ്രയോഗം. ഉദാഃ രാഷ്ട്രീയം ആരുടെയും കുത്തകയല്ല = ആർക്കും പ്രത്യേകിച്ച് അവകാശപ്പെട്ടതല്ല)
    2. പൂർണാവകാശം കയ്യടക്കിയിട്ടുള്ള വ്യക്തിയോ സംഘടനയോ
    3. വ്യവസായമോ കച്ചവടമോ കൃഷിയോ നടത്തുന്നതിനും സാധനങ്ങൾ ഏൽപ്പിക്കുന്നതിനും ഉള്ള കരാറ്, ഉടമ്പടി
    4. കരാർപ്രകാരം കുത്തകയ്ക്കുനൽകേണ്ട നികുതി
  8. കുത്തുക

    Share screenshot
    1. വാക്കും മറ്റും ഉപയോഗിച്ചു മനസ്സിനുവേദനയുണ്ടാക്കുക
    1. മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട് എന്തിൻറെയെങ്കിലും നേർക്കു ബലമായി പ്രയോഗിക്കുക, മുറിവേൽപ്പിക്കുക. ഉദാ: കുടകൊണ്ടു കുത്തുക
    2. മൃഗങ്ങൾ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക
    3. ക്ഷുദ്രജീവികൾ ദംശിക്കുക
    4. ക്ഷുദ്രജീവികൾ തിന്നു തുളയുണ്ടാക്കുക. ഉദാ: പുഴുകുത്തിയ അരി
    5. തുളയ്ക്കുക, ദ്വാരം ഉണ്ടാക്കുക
  9. കുത്തുകൈ

    Share screenshot
    1. മുട്ടിലൂന്നിയ കൈ
  10. കൊതു(ക്)

    Share screenshot
    1. പറക്കുന്ന ഒരു ചെറിയ പ്രാണി
    1. തീരെ വകയ്ക്കു കൊള്ളാത്തവനും ബലഹീനനുമാണെങ്കിലും ഉപദ്രവകാരിയായ മനുഷ്യൻ, അൽപപ്രാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക