-
കങ്കൻ
- യമൻ
- അജ്ഞാതവാസകാലത്തു ധർമപുത്രർ സ്വീകരിച്ച പേര്
- വ്യാജമായി ബ്രാഹ്മണവേഷം ധരിച്ചവൻ
- ക്ഷത്രിയൻ
- ഒരു യാദവ രാജാവ്, കംസൻറെ സഹോദരൻ
-
കങ്കാണി
- മേൽനോട്ടക്കാരൻ, കൂലിക്കാരുടെ തലയാൾ
-
കണക്കൻ
- കണക്കുപഠിച്ചവൻ
- തെങ്ങുകയറ്റം തൊഴിലയുള്ള ഒരു ജാതി
-
കൺകോൺ
- കടക്കണ്ണ്
-
കനക്കൻ മുളക്
- കനത്ത മണികളുള്ള കുരുമുളക്
-
കാണക്കാണെ
- കാണുന്തോറും, കണ്ടിരിക്കെ, മേൽക്കുമേൽ, കൂടുതൽ
-
കാണാക്കോണ്
- കണ്ണിൽപ്പെടാത്ത മൂല, ഇരുളടഞ്ഞസ്ഥലം
-
കിണകൻ
- അടിമ
-
കിണുകിണി
- കാൽച്ചിലമ്പ്, കിങ്ങിണി
-
കിണുകിണെ
- പതുക്കെപ്പതുക്കെ
- (ശബ്ദാനു.) കിലുങ്ങുന്ന ശബ്ദത്തോടുകൂടി