1. ഗന്ധം

    1. നാ.
    2. ഗന്ധകം
    3. സാമീപ്യം
    4. ഗർവം
    5. ഇന്ദ്രിയഭോഗ്യമായ വിഷയങ്ങളിലൊന്ന്, ഘ്രാണേന്ദ്രിയത്താൽ അറിയപ്പെടുന്ന ഗുണം, വൈശേഷികമതപ്രകാരമുള്ള ഇരുപത്തിനാലു ഗുണങ്ങളിലൊന്ന്, ഭൂമിയുടെ ഗുണമായിട്ടുള്ളത്, നല്ലതോ, ചീത്തയോ ആയ മണം
    6. ചന്ദനം കുങ്കുമം കസ്തൂരി തുടങ്ങി ഏതെങ്കിലും മണമുള്ള വസ്തു
    7. കരിമുരിങ്ങ, മുരിങ്ങ
    8. സംബന്ധം, ബന്ധം
    9. ലാഞ്ഛന, അൽപം മാത്രം ഉള്ള സ്ഥിതി
    10. ലേശപരിചയം, അൽപമായ അറിവ്
    11. ഒരു ക്ഷുദ്രരോഗം, കക്ഷത്തിലുണ്ടാകുന്ന പൊള്ളൽ. (ഗന്ധശബ്ദവുമായി സമാസിച്ച് ഒട്ടേറെ ഔഷധസസ്യങ്ങളുടെ പേരുകൾ ഉണ്ടാക്കുന്നു.)
  2. കന്ധം

    1. നാ.
    2. മേഘം
    3. മുത്തങ്ങ
  3. കാന്തം

    1. നാ.
    2. സൂര്യകാന്തം
    3. കുങ്കുമം
    4. നീർക്കടമ്പ്
    5. മാവുവൃക്ഷം
    6. വസന്തം
    7. പടുകരണ
    8. ഒരുതരം ഇരുമ്പ്
    9. ചക്രവാകം
    10. ചന്ദ്രകാന്തം
    11. മനോഹരമായവസ്തു, ഹൃദ്യമായത്
    12. നാട്യത്തിലെ രസദൃഷ്ടികളിൽ ഒന്ന്
    13. അയസ്കാന്തം
    14. പയിൻമരം
    15. ഒരുതരം മണ്ഡപം
  4. കന്ദം

    1. നാ.
    2. മേഘം
    3. ഒരു വൃത്തം
    4. കർപ്പൂരം
    5. വെള്ളുള്ളി
    6. ചേന
    7. കിഴങ്ങ്
    1. ആല.
    2. മൂലകാരണം, അടിസ്ഥാനം
    1. നാ.
    2. വീക്കം, നീര്
    3. ചണ്ണമുള്ളങ്കി
    1. സംഗീ.
    2. ഒരു ഗീതവിശേഷം
  5. കാന്ദം

    1. നാ.
    2. കന്ദസംബന്ധിയായത്, കിഴങ്ങിനെ സംബന്ധിച്ചത്
  6. ഘനോദം

    1. നാ.
    2. ഭൂമിയുടെ രണ്ടിരട്ടിവലുപ്പമുള്ളതും ഭൂമിയെചുറ്റിക്കിടക്കുന്നതും ഘനജലമുള്ളതുമായി സങ്കൽപിക്കപ്പെട്ടിട്ടുള്ള ഒരു സമുദ്രം
  7. കാണാദം

    1. നാ.
    2. കണാദമതം, വൈശേഷികദർശനം
  8. കുന്തം

    1. നാ.
    2. ഒരു നേത്ര രോഗം
    3. ഒരു ആയുധം. "കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലെന്തുഫലം?" (പഴ.)
    4. തോക്കിൻറെയഗ്രത്തിൽ ഘടിപ്പിക്കുന്ന കൂർത്തുമൂർത്തകത്തി, തോക്കിന്മേൽക്കുന്തം
    5. ഒരിനം ധാന്യം, കാട്ടുഗോതമ്പ്
    6. ധാന്യങ്ങളും മറ്റും തുളയ്ക്കുന്ന ഒരിനം ചെറിയപ്രാണി
    7. വയലുഴുന്ന സമയം കലപ്പയിൽ കയറുന്ന മണ്ണും വൈക്കോലും മറ്റും കൂടിക്കുഴഞ്ഞ ചെളിക്കട്ട, ചാട്ട്
    8. കഴുത്തിൽക്കെട്ടുന്ന ചെറിയ ഒരു സ്വർണാഭരണം (പ.മ.)
    9. നിസ്സാരമായ സംഗതി
    10. വിഷമം, നാശം, ഉപദ്രവം, ബുദ്ധിമുട്ട്
    11. പ്രയോജനരഹിതമായ കാര്യം. ഉദാഃ പോയിട്ടെന്തായി? കുന്തം. നീയങ്ങോട്ടു കലമ്പിയാൽ എനിക്കു കുന്തമാണ്. കുന്തമാകുക = ഇല്ലാതാവുക, നശിക്കുക, പരാജയപ്പെടുക, കുഴപ്പത്തിലാകുക. "കുന്തം" എന്നുമാത്രമായും പ്രയോഗം. കുന്തം മറിയുക = തകരാറിലാകുക
  9. കുന്ദം

    1. നാ.
    2. താമര
    3. കണവീരം
    4. കുബേരൻറെ നവനിധികളിൽ ഒന്ന്
    5. കുന്തുരുക്കം
    6. കുരുക്കുത്തിമുല്ല (എല്ലായിനം മുല്ലകളെ കുറിക്കാനും പ്രയോഗം) അതിൻറെ പൂവ്
    7. ഒമ്പത് എന്ന സംഖ്യ
    8. കടച്ചിൽ യന്ത്രം, ചക്രം
  10. ഗന്തും

    1. അവ്യ.
    2. പോകുന്നതിന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക