-
ചാവ്
- നാ.
-
മരണം
-
ഒരുതരം കാട്ടുകിഴങ്ങ്
-
മരിച്ചുപോയവരുടെ ആത്മാവ്
-
മൃതദേഹം
-
(ജ്യോ.) എട്ടാമെടം. ചാവിന്കൊടുക്കുക, -വയ്ക്കുക = പരേതാത്മാക്കളെ ഉദ്ദേശിച്ച് ആഹാരസാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ അർപ്പിക്കുക. (പ്ര.) ചാവിൻകല്യാണം = പിണ്ഡം അടിയന്തിരം. ചാവുകൊള്ളുക = മരണസംബന്ധമായ അടിയന്തിരം നടത്തുക. ചാവെടുക്കുക = മൃതദേഹം പട്ടടയിലേക്കു കൊണ്ടുപോകുക
-
ചാവി1
- നാ.
-
പതിര്, മങ്ക്
-
ചാഴി
-
വൃക്ഷലതാദികളെ ബാധിച്ചുനശിപ്പിക്കുന്ന പ്രാണികൾ, കുമിളുകൾ
-
കൃഷിക്കൂണ്ടാകുന്ന കരിവ്
-
ചാവി2
- നാ.
-
താക്കോൽ
-
വണ്ടിച്ചക്രം ഊരിപ്പോകാതെ അച്ചുതണ്ടിൽ ഉറപ്പിച്ചിരിക്കുന്ന ആണി, ചാവിയാണി. ചാവികൊടുക്കുക = വാച്ചിൻറെയും മറ്റും സ്പ്രിങ്ങ് മുറുക്കാനുള്ള ആണി തിരിക്കുക
-
ചിവി
- നാ.
-
താടി
-
ചുവ1
- -
-
"ചുവക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുവ2
- -
-
"ചുവയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുവ3
- നാ.
-
സ്വാദ്, രുചി, രസം
-
സവിശേഷത
-
ചിത്തിരനക്ഷത്രം
-
ചെവ
- നാ.
-
ചൂവ
-
ചെവി
- നാ.
-
കേൾക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങൾ കേൾക്കാതായി ഒരു മുഴക്കം മാത്രം കേൾക്കുന്നതായി അനുഭവപ്പെടുക. ചെവിയോർക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാൻ ശ്രദ്ധാപൂർവം ചെവിവട്ടമ്പിടിക്കുക. ചെവികടിയൻ = ഏഷണിക്കാരൻ. ചെവികുളിർക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂർപ്പിക്കുക = കേൾക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേൾക്കുക. ചെവിക്കൊള്ളുക = കേൾക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക
-
ചൊവ
- നാ.
-
ചുവ