-
കടുത്രയം, -ത്രികം
- കടുരസമുള്ള മൂന്ന്, ത്രികടു (ചുക്ക് മുളക് തിപ്പലി ഈമൂന്നും)
-
കെട്ടുപുള്ളി ദീർഘം
- ഭാഷയിൽ ഓകാരത്തെ കാണിക്കാൻ വ്യഞ്ജനാക്ഷരങ്ങളുടെ രണ്ടുവശത്തുമായി ചേർക്കുന്ന അടയാളം. "ॐ" എന്ന ചിഹ്നം
-
തർക്കം
- ആറ് എന്ന സംഖ്യ
- സംശയം
- ന്യായവൈശേഷികദർശനങ്ങൾക്കു പൊതുവേ പറയുന്ന പേര്
- യുക്തിപൂർവമായ വിചിന്തനം
- വാഗ്വാദം
-
താരകം
- കണ്ണ്
- കൃഷ്ണമണി
- ഒരു മന്ത്രം
- നക്ഷത്രം
- പ്രണവം
-
താരികം
- കടത്തുകൂലി
- തീരുവ
- വഞ്ചി
-
തുരഗം
- മനസ്സ്
- കുതിര
- ചിന്ത
-
തുരിക്കം
- കുന്തുരുക്കം
- തിരുവട്ടപ്പശ
-
തുരുക്കം1
- കുങ്കുമം
- കസ്തൂരി
-
തുരുക്കം2
- തുരിക്കം
-
തൃഖം
- ജാതിക്കായ്