1. തഴ1

    1. നാ.
    2. തളിർ
    3. ഇല
    4. മയിൽപ്പീലി
    5. പീലിക്കുട
    6. ഇലയോടുകൂടിയ ചെറിയ കമ്പ്
    7. ഒരിനം കൈത, അതിൻറെ ഓല. (പ്ര.) തഴക്കാർകുഴലാൾ = തഴപോലെ മനോഹരമായ കറുത്ത മുടിയുള്ളവൾ, സുന്ദരി
  2. തഴ2

    1. നാ.
    2. ചീട്ടുകളിയിൽ തഴയുവാൻ വേണ്ടി ഉപയോഗിക്കുന്ന ചീട്ട്
  3. തഴ3

    1. നാ.
    2. തഴപ്പ്
  4. താഴ്

    1. നാ.
    2. ഒരുപകരണം (കതകും മറ്റും പൂട്ടുന്നതിനുള്ളത്)
  5. താഴി

    1. നാ.
    2. ഭരണിനക്ഷത്രം
    3. ഒരുതരം പാത്രം, മരവി (മണ്ണുകൊണ്ടുണ്ടാക്കിയത്)
    4. നന്നങ്ങാടി
  6. താഴെ

    1. അവ്യ.
    2. അടിയിൽ, ചുവടെ (പൊക്കത്തിൽനിന്നു തറനിരപ്പിലേക്ക് ഇറങ്ങുന്നതിനെയും മറ്റും കുറിക്കാനും സാധാരണയായി പ്രയോഗം). "താഴെ കൊയ്തവൻ ഏറെചുമക്കണം" (പഴ.)
  7. തുഴ

    1. നാ.
    2. വള്ളം തുഴയാനുള്ള ഉപകരണം
  8. തൊഴി1

    1. -
    2. "തൊഴിയുക" എന്നതിൻറെ ധാതുരൂപം.
  9. തൊഴി2

    1. -
    2. "തൊഴിക്കുക" എന്നതിൻറെ ധാതുരൂപം.
  10. തൊഴി3

    1. നാ.
    2. അടി
    3. ചവിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക