1. തെള്ളി

    1. നാ.
    2. കുന്തുരുക്കപ്പൈൻ
    3. കുന്തുരുക്കം. തെള്ളിപ്പൊടി = കുന്തുരുക്കപ്പൊടി
  2. താള്2

    1. നാ.
    2. കാൽ, പാദം
    3. വയ്ക്കോൽ (കൊയെ്തടുത്തനെല്ലിൻറെ മണിയൊഴിച്ചുള്ള ഭാഗം)
    4. ചേമ്പിൻറെയും മറ്റും തണ്ട്. "ആരുമില്ലാഞ്ഞാൽ പട്ടർ, ഏതുമില്ലാഞ്ഞാൽ താള്" (പഴ.)
  3. താൾ

    1. നാ.
    2. താള്
  4. തള

    1. നാ.
    2. കയറ്
    3. വൃത്തശാസ്ത്രം
    4. ഒരാഭരണം (കാലിലിടുന്നത്)
    5. തളപ്പ്
    6. വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല
    7. തളയ്ക്കൽ, ബന്ധനം
    8. ഒരിനം ലോഹവളയം (ഏതെങ്കിലും വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്നത്)
    9. പോത്തുകളെ പൂട്ടുന്ന നുകം. തളയിലിടുക = ബന്ധനത്തിലാക്കുക
  5. താള്1

    1. നാ.
    2. ഇതൾ
    3. ഏട്, കടലാസ് (അച്ചടിക്കാനോ എഴുതാനോ വേണ്ട വലിപ്പത്തിൽ മുറിച്ചത്)
  6. തള്ളി1

    1. നാ.
    2. തോണി വെള്ളത്തിലേയ്ക്ക് ഇറക്കാനുള്ള ഉരുളൻ തടി
  7. തള്ളി2

    1. മു.വി. പ്ര.
    2. പ്രരിപ്പിക്കുക
    3. തള്ളിമറുവശത്താക്കുക
    4. ബലമായി ഞെരുക്കിക്കൊള്ളിക്കുക. തള്ളിക്കയറുക = ഞെരുങ്ങിക്കയറുക, മുൻഭാഗത്തുള്ളതിനെ തള്ളിമാറ്റിക്കൊണ്ടു കയറുക. തള്ളിക്കളയുക = ഉപേക്ഷിക്കുക. തള്ളിപ്പോവുക = 1. അംഗീകാരം ലഭിക്കാതെ പോവുക
    5. ഇടിഞ്ഞുപോകുക, മറിയുക
    6. ക്ഷീണിക്കുക. തള്ളിവിടുക = 1. ഉന്തിവിടുക, പറഞ്ഞയയ്ക്കുക, താഴെ വീഴ്ത്തുക
    7. പ്രയാസത്തോടെ സമയം കഴിച്ചുകൂട്ടുക
  8. തള്ള്

    1. നാ.
    2. അവഗണന, നിന്ദ
    3. അഹങ്കാരം
    4. ഞെരുക്കം
    5. ഉന്ത്
  9. താളി

    1. നാ.
    2. ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാൻ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാൻ തെങ്ങിൽക്കയറുക" (പഴ.)
  10. തിള

    1. നാ.
    2. പ്രകാശം
    3. തിളപ്പ്
    4. കുമിള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക