-
അന്ധത, ത്വം
- അറിവില്ലായ്മ, മൂഢത
- കണ്ണൂകാണായ്ക
- എന്തുചെയ്യണമെന്നറിവില്ലായ്മ, കുഴക്കം, അവിവേകം, സാഹസം
-
അപുത്രത, -ത്വം
- പുത്രനില്ലാത്ത അവസ്ഥ
-
അമാനിത2, -ത്വം
- വിനയം, വണക്കം
-
അമൃത-ത, -ത്വം
- മരണമില്ലായ്മ
-
അസമത, -ത്വം
- സമത്വമില്ലായ്മ, വ്യത്യാസം, വലിപ്പച്ചെറുപ്പം
-
അസഹിഷ്ണുത, -ത്വം
- സഹിക്കായ്ക, അക്ഷമ, അസൂയ
-
അസാധുത, -ത്വം
- സാധുത്വമില്ലായ്മ, ചീത്തയായിരിക്കുന്ന അവസ്ഥ
-
അസ്തിത, -ത്വം
- ഉണ്ടെന്നുള്ള അവസ്ഥ, സ്ഥിതി, നിലനിൽപ്പ്, സത്യാവസ്ഥ, ഉണ്മ
-
ആകർഷകത, -ത്വം
- ആകർഷിക്കുന്ന ഭാവം, സൗന്ദര്യം
-
ആചാര്യത, -ത്വം
- ആചാര്യൻറെ പദവി