1. ധനം

  1. നാ.
  2. വിലപിടിപ്പുള്ള വസ്തു സ്വത്ത് സ്ഥാവരജംഗമങ്ങൾ പണം നിധി
  3. കൈവശമുള്ള വിലപ്പെട്ട വസ്തുക്കൾ, സുഖസൗകര്യങ്ങൾ അനുഭവിക്കുവാൻ ഉതകുന്ന പദാർഥങ്ങൾ
  4. മുടക്കുമുതൽ, മറ്റുവസ്തുക്കളുടെ ഉത്പാദനത്തിന് ഉപകരിക്കുന്ന പണവും സാമഗ്രികളും
 2. താനം1

  1. സംഗീ.
  2. രാഗാലാപത്തിലെ ഒരരംഗം
  1. നാ.
  2. സ്വരങ്ങളുടെ വിസ്താരം
  3. സ്വരമൂർച്ഛനകളിൽ ഏതെങ്കിലും സ്വരമോ സ്വരങ്ങളോ ഇല്ലാതിരിക്കുകയോ ക്രമം തെറ്റിവരുകയോ ചെയ്യുന്നത്
  4. രാഗാലാപത്തിനിടയിൽ "തം ത ത ആനം" എന്നിങ്ങനെ ആലപിക്കുന്നത്
  5. നൂൽ
  6. പരപ്പ്. (പ്ര.) താനം പാടുക = രാഗവിസ്താരം നടത്തുക
 3. താനം2

  1. നാ.
  2. ദാനം. ഉദാ: പട്ടത്താനം
 4. ദാനം

  1. നാ.
  2. രക്ഷ
  3. ഛേദനം
  4. കൊടുക്കൽ
  5. ആനയുടെ മദജലം
  6. ഔദാര്യം
  7. വിതരണംചെയ്യൽ
  8. കൈമാറൽ
  9. കൊടുത്തവസ്തു
  10. ചതുരുപായങ്ങളിൽ രണ്ടാമത്തേത്
 5. തനം, തരം

  1. നാ.
  2. അവസ്ഥ, സ്വഭാവം. ഉദാ: കള്ളത്തനം, വേണ്ടാതനം, പോക്രിത്തരം, കള്ളത്തരം
 6. ധാനം

  1. നാ.
  2. ഇരിപ്പിടം
  3. പാത്രം
  4. പോഷണം
 7. ദെണ്ണം

  1. നാ.
  2. രോഗം
  3. ദണ്ഡം
  4. ദു:ഖം, മനക്ലേശം
  5. (അമിതമായ) അധ്വാനം, അതുമൂലമുള്ള ആരോഗ്യക്ഷയം
 8. ധേനം

  1. നാ.
  2. നദി
  3. കടൽ
 9. തിണ്ണം

  1. അവ്യ.
  2. പെട്ടെന്ന്
  3. ഉച്ചത്തിൽ
  4. വ്യക്തമായി. തിണ്ണെന്ന് = ഉടനെ, പെട്ടെന്ന്
 10. ദണ്ണം

  1. നാ.
  2. രോഗം, വേദന, ക്ലേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക