1. ധവൻ

  1. നാ.
  2. ഭർത്താവ്
  3. യജമാനൻ
  4. മനുഷ്യൻ
  5. വഞ്ചകൻ
 2. കണ്ണൻ ദേവൻ കമ്പനി

  1. നാ.
  2. ആനമലയിൽ കണ്ണൻ തേവൻ എന്ന മന്നാൻ നേതാവിൻറെ പ്രദേശത്ത്, തിരുവിതാങ്കൂർ മഹാരാജാവിൻറെ അനുമതിയോടെ ബ്രിട്ടീഷുകാരനായ ജോൺ ഡാനിയേൽ മണ്രാ 1877-ൽ തേയിലകൃഷിക്കും മറ്റുമായി ആരംഭിച്ച കമ്പനി
 3. തവണ്

  1. നാ.
  2. പനയണ്ടി മുളയ്ക്കുമ്പോൾ അതിനകത്തുണ്ടാകുന്ന പൊങ്ങ്
 4. തവാണ്ണ

  1. നാ.
  2. വഴിയമ്പലം
  3. തവാർണ, മദ്യശാല
 5. ദിവാനി

  1. നാ.
  2. നികുതിയും മറ്റും പിരിക്കാനുള്ള അധികാരം
 6. ദിവാൻ

  1. നാ.
  2. രാജഭരണക്രമത്തിലെ (മുഖ്യ) മന്ത്രി
 7. ദേവൻ

  1. നാ.
  2. പരമാത്മാവ്
  3. ഇന്ദ്രൻ
  4. കാമുകൻ
  5. ദൈവം
  6. ദിവ്യത്വമുള്ളവൻ, ദിവ്യപുരുഷൻ
  7. സ്വർഗത്തിൽ വസിക്കുന്നവൻ
  8. ക്ഷേത്രത്തിലെ ആരാധനാമൂർത്തി, വിഗ്രഹം, പ്രതിഷ്ഠ
  9. ദിവ്യശോഭയുള്ളവൻ
  10. ദുർമൂർത്തി
  11. ദേവവർഗത്തിൽപ്പെട്ടവൻ
  12. പ്രകൃതിപ്രതിഭാസങ്ങൾക്കും സുഖദു:ഖങ്ങൾക്കും കാരണഭൂതരായി കരുതി മനുഷ്യർ ആരാധിച്ചുപോന്നിട്ടുള്ള അമാനുഷരിൽ ഒരാൾ
  13. ദിവ്യത്വം പ്രാപിച്ച മനുഷ്യൻ
  14. ബ്രാഹ്മണൻ, ഭൂദേവൻ
  1. നാട്യ.
  2. ചില കഥാപാത്രങ്ങൾ രാജാവിനെ സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം
  1. നാ.
  2. പൂജിക്കത്തക്ക ആൾ
  3. പ്രധാനപ്പെട്ട കരു (ചതുരംഗം)
 8. ഇഷ്ടദേവത, ദേവൻ

  1. നാ.
  2. അഭീഷ്ടങ്ങൾ നിറവേറ്റുന്ന പ്രിയദേവത, പരദൈവം
 9. തവണ

  1. നാ.
  2. പ്രാവശ്യം
  3. അവധി, ഗഡു
  4. ജോലിചെയ്യാനുള്ള ഊഴം. (പ്ര.) തവണ അടയ്ക്കുക = തവണ ഒടുക്കുക (നിർദിഷ്ടസമയത്ത് തുക അടയ്ക്കുക)
 10. ധ്വനി

  1. നാ.
  2. ശബ്ദം
  3. വാക്ക്
  4. വാക്കുകളുടെ വാച്യാർഥത്തെക്കാൾ മനോഹരമായ മറ്റൊരർഥം (ഇതു മൂന്നുവിധം. വസ്തുധ്വനി, അലങ്കാരധ്വനി, രസധ്വനി)
  5. മേഘനിർഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക