-
പടന
- ഉപ്പുവിളയുന്ന സ്ഥലം
-
പടേണി
- പടയണി
-
പട്ടൻ
- തമിഴ് ബ്രാഹ്മണൻ. (സ്ത്രീ.) പട്ടത്തി
- സത്യവാദി
-
പട്ടാണി
- മുഹമ്മദീയരിൽ ഒരു വർഗം, അഫ്ഘാനിസ്ഥാനിൽനിന്നു കുടിയേറിപാർത്തവരുടെ പരമ്പരയിൽപ്പെട്ടവർ
- ഒരുതരം പയറ്, പട്ടാണിപ്പയറ്
- ഒരുതരം കടല, പട്ടാണിക്കടല
-
പട്ടിണി
- ദാരിദ്യ്രം
- ആഹാരം കഴിക്കാതിരിക്കൽ, ഉപവാസം (പ്രാ. ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി)
- കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
- ഒരു ചടങ്ങ്
-
പഠാണി
- പട്ടാണി
-
പറ്റാണി
- ഒരിനം ആണി, നുമ്പാണി (രണ്ടറ്റത്തും മൂർച്ചയുള്ളത്, പലകകൾ തമ്മിൽ ചേർക്കാനും മറ്റും ഉപയോഗം)
-
പറ്റെണ്ണി
- "ഓരോചോറും എണ്ണിനോക്കുന്നവൻ", വലിയ പിശുക്കൻ
-
പാട്ടൻ
- മുത്തച്ഛൻ, ബന്ധുവായ വൃദ്ധൻ (സ്ത്രീ.) പാട്ടി
-
പാഡിനി
- മൺപാത്രം, കുടം