-
പഥി2
- നാ.
-
വഴി
-
യാത്ര
-
എത്താവുന്ന ദൂരം
-
പ്രവർത്തനക്രമം
-
പഥി1
- അവ്യ.
-
വഴിയിൽ
-
പാത്തി
- നാ.
-
വെള്ളച്ചാൽ
-
തോണി, മരത്തൊട്ടി
-
ഓക് (ഓവ്)
-
തോക്കിൻറെ പിടി
-
ഓളത്തിൻറെ മധ്യെയുള്ള കുഴി. (പ്ര.) ഓളപ്പാത്തി, പാത്തികോരുക
-
പാതി2
- വി.
-
പതിക്കുന്ന, വിഴിക്കുന്ന
-
പാതി1
- നാ.
-
രണ്ടു സമഭാഗങ്ങളായി പകുത്തതിൽ ഒന്ന്
-
പതി1
- നാ.
-
ഭർത്താവ്
-
പ്രഭു
-
ഉടമസ്ഥൻ, യജമാനൻ
-
പതി2
- നാ.
-
പതുങ്ങിയിരിപ്പ്, ഒളി. (പ്ര.) പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക. പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
-
പതി3
- നാ.
-
നഗരം
-
മലകളിൽ പാർക്കാനുള്ള സ്ഥലം
-
കുടിയിരിപ്പ്, ഗൃഹം
-
നാട്, ഭൂമി
-
പതി4
- -
-
"പതിയുക" എന്നതിൻറെ ധാതുരൂപം.
-
പത്തി1
- നാ.
-
വരാന്ത
-
വരി, നിര, വകുപ്പ്
-
ആനയുടെ നടപ്പ്
-
അരിമാവ് ഔഷധങ്ങൾ ചേർത്ത് കുറുക്കി തുണിയിൽ പുരട്ടിയത്
-
തൂണുകൾക്കിടയിലുള്ള സ്ഥലം. (പ്ര.) ഓലപ്പത്തി