1. പരാഗം

    1. നാ.
    2. പൊടി
    3. ചന്ദനം
    4. പൂമ്പൊടി
    5. കുളികഴിഞ്ഞാൽ ശരീരത്തിൽപുരട്ടുന്ന സുഗന്ധപ്പൊടി
  2. പരാകം

    1. ആയുര്‍.
    2. ഒരു രോഗം
    1. നാ.
    2. യാഗകർമം
    3. രണ്ടുദിവസം രാപ്പകൽ ഉപവാസം അനുഷ്ഠിക്കൽ
    4. യാഗത്തിനുപയോഗിക്കുന്ന ഒരിനം വാൾ
  3. പാരഗം

    1. നാ.
    2. അക്കരയ്ക്കു കടത്തുന്നത്, തോണി
  4. പരക്കം

    1. നാ.
    2. പരപ്പ്, പരുങ്ങൽ. (പ്ര.) പരക്കമ്പാച്ചിൽ = (സഹായാർഥം) പരിഭ്രമത്തോടെയുള്ള ഓട്ടം
  5. പരിഘം

    1. നാ.
    2. കൊല
    3. സാക്ഷ
    4. പാർപ്പിടം
    5. കുറ്റി
    6. ഇരുമ്പുലക്ക, ഇരുമ്പുഗദ
    7. കുടം, പാത്രം
    8. (ജ്യോ.) നിത്യയോഗങ്ങളിൽ പത്തൊൻപതാമത്തേത്
    9. പ്രസവസമയത്തു ശിശു വിലങ്ങനെ കീഴ്പ്പോട്ടുവന്നു കുടുങ്ങിപ്പോകുന്നത്
    10. (കൊട്ടാര) വാതിൽ
  6. പിരികം

    1. നാ.
    2. പുരികം
  7. പൗരകം

    1. നാ.
    2. പുരത്തിനടുത്തുള്ള തോട്ടം
  8. പുരികം

    1. നാ.
    2. കൺപോളകൾക്ക് മുകളിൽ നെറ്റിയുടെ താഴെയുള്ള രോമസമൂഹം. (പ്ര.) പുരികം ഉയർത്തുക = വിദ്വേഷം കാട്ടുക. "കണ്ണിൽകൊള്ളേണ്ടതു പുരികത്തായി" (പഴ.)
  9. പുരോഗം

    1. നാ.
    2. നായ് (മുമ്പേ ഗമിക്കുന്നത്)
  10. പൂരകം

    1. നാ.
    2. മാതളനാരകം
    3. മരപ്പുളി
    4. പ്രാണായാമത്തിൻറെ ഒരു ഘട്ടം, വായുവിനെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് (താരത.) രേചകം
    5. ശ്രാദ്ധപിണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക