-
പരപ്പ്
- കടൽ
- വിസ്താരം
- പ്രചാരം
-
പരിപ്പ്
- തൊലികളഞ്ഞപയറ്, അതുകൊണ്ടുണ്ടാക്കുന്ന ഒരു കറി
- ധാന്യത്തിൻറെയും വിത്തുകളുടെയും അകത്തുള്ള ഭക്ഷ്യയോഗ്യമായ വസ്തു (ഉദാഃ തേങ്ങാപ്പരിപ്പ്, അണ്ടിപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇത്യാദി)
-
പറപ്പ്
- പറക്കൽ
- (ആല) അമ്പരപ്പ്, പരിഭ്രമം
-
പറിപ്പ്
- കൊള്ള
- പറിക്കൽ, ശേഖരിക്കൽ (കായും മറ്റും)
-
പിരിപ്പ്
- ശേഖരിക്കൽ. ഉദാഃ പണംപിരിപ്പ്
- ഇഴകൾ മുറുക്കി കയറോ ചരടോ നിർമ്മിക്കൽ
- മുറുക്കൽ, മുറുക്കിക്കയറ്റൽ (പിരിയാണിമുതലായവ)
-
പിറപ്പ്
- ജനനം
- ജീവിതം. (പ്ര.) ഉടപ്പിറപ്പ്, കൂടെപ്പിറപ്പ്
-
പൊരിപ്പ്
- വറുപ്പ്
- അടർന്നുപോകൽ
-
പൊറുപ്പ്
- ക്ഷമ
- രക്ഷ
- ആശ്വാസം
- രോഗശമനം
- ചുമതല
-
പേർപ്പ്
- പകർപ്പ്
- ബാധയൊഴിക്കൽ
-
പ്രപ
- കിണറ്
- തണ്ണീർപ്പന്തൽ, പാനീയശാല