-
കറ്റ1
- വി.
-
പഠിച്ച, അഭ്യസിച്ച
- നാ.
-
കറ്റവൻ
-
കറ്റ2
- വി.
-
കറുത്ത
-
കറ്റ4
- നാ.
-
കന്ന്
-
പൈതൽ ഉദാ: കറ്റക്കിടാവ്
-
കറ്റ3
- നാ.
-
രശ്മി
-
കൊയ്ത ധാന്യം, പുല്ല്, ഞാറ്, ചൂട്ട്, പുകയില മുതലായവയിൽ ഏതെങ്കിലും ഒന്നിൻറെ ഒരു കെട്ട്. (പ്ര.) കറ്റകെട്ടുക, കറ്റ അടിക്കുക
-
കൃഷിക്കാരൻ ഒറ്റിയായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് വർഷംതോറും ഉത്പന്നങ്ങളായി കൊടുക്കേണ്ട പാട്ടം
-
സമൃദ്ധമായ (കറ്റപൊലെ കെട്ടിവച്ച) തലമുടി
-
കിട്ട, കിട്ടെ
- അവ്യ.
-
അടുക്കൽ, സമീപം
-
പക്കൽ, അധീനത്തിൽ. കിട്ടെക്കിട്ട = വളരെ അടുത്ത്
-
ഖാട, ഖാടം
- നാ.
-
ശവമഞ്ചം
-
കൂടക്കൂടെ, കൂടെ-
- അവ്യ.
-
പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ
-
ഗാഢ
- വി.
-
ഗാഹനം ചെയ്യപ്പെട്ട
-
മുറുകെ അമർത്തപ്പെട്ട
-
തീക്ഷ്ണതയുള്ള
-
ദൃഢമായ
-
ദുരൂഹമായ
-
നിബിഡമായ
-
കാറ്റ്
- നാ.
-
ചലിക്കുന്ന അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിൻറെ പ്രവാഹം
-
വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്ത്യ ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നൽകുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിൻറെയും പ്രാണവായുവിൻറെയും സമ്മിശ്രം
-
വായു ഭഗവാൻ
-
പ്രാണൻ, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തിൽ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റിൽപ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോൾ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തിൽ വേണ്ടതുപോലെ പ്രവർത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങൾ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തിൽ ഏൽക്കുക. "കാറ്റുനന്നെങ്കിൽ കല്ലും പറക്കും, കാറ്റു ശമിച്ചാൽ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.)
-
കാഠ, -ക
- വി.
-
കഠമഹർഷിയെ സംബന്ധിച്ച, കഠമഹർഷിയാൽ നിർമിക്കപ്പെട്ട
-
യജുർവാദത്തിൻറെ കഠശാഖയെ സംബന്ധിച്ച