1. കാട്

    1. നാ.
    2. തീയ്
    3. ധാരാളം മരങ്ങളും ലതകളും ചെടികളും തിങ്ങിവളർന്നുനിൽക്കുന്ന സ്ഥലം, പക്ഷിമൃഗാദികൾ അധിവസിക്കുന്നപ്രദേശം. (പ്ര.) കൊടുങ്കാട് = വലിയകാട്. കുറ്റിക്കാട് = അധികംപൊങ്ങിവളരാത്ത വൃക്ഷങ്ങളും ചെടികളും നിറഞ്ഞകാട്. വെട്ടുകാട് = കൃഷിഭൂമിയിൽ വളരുന്ന കുറ്റിക്കാട്. മണൽക്കാട് = മണൽ നിറഞ്ഞ മരുഭൂമി. പട്ടിക്കാട് = കുഗ്രാമം
    4. ചെടികളും മരങ്ങളും മറ്റും സസ്യങ്ങളും. കാടുകെട്ടുക = ചെടികളും മരങ്ങളും വളർന്നുകയറി നിബിഡമാകുക
    5. ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം
    6. ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം
    7. പൊളി, ഒഴികഴിവ്
    8. കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം
    1. പ്ര.
    2. കാടുകാട്ടുക = കുസൃതിത്തരം കാട്ടുക, ബഹളമുണ്ടാക്കുക
    1. നാ.
    2. നിബിഡത
  2. കിട്ട, കിട്ടെ

    1. അവ്യ.
    2. അടുക്കൽ, സമീപം
    3. പക്കൽ, അധീനത്തിൽ. കിട്ടെക്കിട്ട = വളരെ അടുത്ത്
  3. ഗാഢ

    1. വി.
    2. ഗാഹനം ചെയ്യപ്പെട്ട
    3. മുറുകെ അമർത്തപ്പെട്ട
    4. തീക്ഷ്ണതയുള്ള
    5. ദൃഢമായ
    6. ദുരൂഹമായ
    7. നിബിഡമായ
  4. കിടുകിട, -കിടെ

    1. അവ്യ.
    2. വളരെ കിടുങ്ങുമാറ്, നടുങ്ങുമാറ്, ശക്തമായി ഉലയത്തക്കവണ്ണം
    3. കിടുകിട എന്നു ശബ്ദം ഉണ്ടാക്കുമാറ്
  5. കൂടക്കൂടെ, കൂടെ-

    1. അവ്യ.
    2. പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ
  6. ഖാട, ഖാടം

    1. നാ.
    2. ശവമഞ്ചം
  7. കറ്റ്2

    1. നാ.
    2. കന്ന്
    3. വൃഷണം. ഉദാ: കറ്റുടയ്ക്കുക
    4. കരുത്ത്, ബലം
  8. കട1

    1. -
    2. "കടയുക" എന്നതിൻറെ ധാതുരൂപം.
  9. കാഠ, -ക

    1. വി.
    2. കഠമഹർഷിയെ സംബന്ധിച്ച, കഠമഹർഷിയാൽ നിർമിക്കപ്പെട്ട
    3. യജുർവാദത്തിൻറെ കഠശാഖയെ സംബന്ധിച്ച
  10. കാറ്റ്

    1. നാ.
    2. ചലിക്കുന്ന അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിൻറെ പ്രവാഹം
    3. വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്ത്യ ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നൽകുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിൻറെയും പ്രാണവായുവിൻറെയും സമ്മിശ്രം
    4. വായു ഭഗവാൻ
    5. പ്രാണൻ, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തിൽ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റിൽപ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോൾ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തിൽ വേണ്ടതുപോലെ പ്രവർത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങൾ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തിൽ ഏൽക്കുക. "കാറ്റുനന്നെങ്കിൽ കല്ലും പറക്കും, കാറ്റു ശമിച്ചാൽ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക