1. കള്ളി1

    1. നാ.
    2. കള്ളൻ എന്നതിൻറെ സ്ത്രീലിംഗരൂപം
    3. ചിലജാതിനാമത്തോട് ചേർത്തുവയ്ക്കുമ്പോൾ ആ ജാതിയിൽപ്പെട്ട സ്ത്രീ എന്നുമാത്രം അർത്ഥം
  2. കള്ളി4

    1. നാ.
    2. കുതിരലായം
    3. അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി
    4. വള്ളത്തിൻറെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം
    5. നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകൾവഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങൾചേർന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്
    6. അണി, വശം
    7. തടം, വാരം, പണ
    8. ഓടത്തിൽ ചരക്കുകയറ്റുന്നതിനുള്ള കൂലി
  3. കള്ളി3

    1. നാ.
    2. കരിങ്കൂവളം
    3. ഒരുജാതി മത്സ്യം
    4. സമാനസ്വഭാവമുള്ള പല മുൾച്ചെടികൾക്ക് പൊതുവേ പറയുന്ന പേര്
    5. കള്ളിപ്പാല
  4. കള്ളി2

    1. നാ.
    2. രഹസ്യം, സൂത്രം
    3. ലക്ഷ്യം, ഉന്നം
    1. പ്ര.
    2. കള്ളിവെളിച്ചത്താകുക = സൂത്രം എല്ലാവരും അറിയുക
  5. ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം

    1. നാ.
    2. നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
    3. ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
  6. കാള2

    1. വി.
    2. ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
    3. കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള
  7. കാൾ1

    1. -
    2. "കാളുക" എന്നതിൻറെ ധാതുരൂപം.
  8. കാള1

    1. നാ.
    2. കന്നുകാലിയിനത്തിൽപ്പെട്ട ഒരു വളർത്തുമൃഗം, പശുവർഗത്തിലെ ആൺ. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവിൽക്കാള എന്നു പലപേരുകൾ
    1. പ്ര.
    2. കാളചേർക്കുക, കാളയ്ക്കുകെട്ടുക = ഇണചേർക്കുക
    3. കാളഏൽക്കുക = ചനയുണ്ടാവുക
    4. കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കർമം
    5. "കാളപെറ്റെന്നുകേട്ടാൽ കയറെടുക്കുക" = കാര്യത്തിൻറെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവർത്തിക്കാൻ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
    6. (ആല) മര്യാദയില്ലാത്തവൻ, അപരിഷ്കൃതൻ, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവൻ, സ്ത്രീകളിൽ അത്യാസക്തിയുള്ളവൻ, ഭോഷൻ, വിവേകം ഇല്ലാത്തവൻ
  9. അത്തിക്കള്ള് -കൾ

    1. നാ.
    2. അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്
  10. കള3

    1. വി.
    2. മനോഹരമായ
    3. മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
    4. മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
    5. വ്യക്തമല്ലാത്ത, ഇടറുന്ന
    6. ശബ്ദിക്കുന്ന, കിലുങ്ങുന്ന
    7. ദുർബലമായ
    8. അസംസ്കൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക