1. കളി3

    1. നാ.
    2. മദ്യം
    3. തേൻ
    4. കഞ്ഞി
    5. കറ
    6. ചെളി, പശിമയുള്ള മണ്ണ്
    7. കുമ്മായം കലക്കിയത്
    8. കുഴമ്പ്, കൂട്ട്, ലേപനദ്രവ്യം
    9. ചാറ്, പഴച്ചാറ്
    10. അടയ്ക്കാക്കളി, പൈങ്ങ (ഈളയ അടയ്ക്ക) പൊളിച്ചു വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയെടുത്ത വെള്ളം വീണ്ടും തിളപ്പിച്ചു കുറുക്കിയെടുക്കുന്നത്, അടയ്ക്ക തിളപ്പിച്ചശേഷം കിട്ടുന്ന ഊറൽ
    11. പഞ്ഞപ്പുല്ലുമാവു കുഴച്ചുണ്ടാക്കുന്ന ഒരുതരം പലഹാരം, മലവർഗക്കാരുടെ ഇടയിൽ പ്രചാരമുള്ളത്
  2. കളി1

    1. -
    2. ധാതുരൂപം കളിയ്ക്കുക.
  3. കളി2

    1. നാ.
    2. ഉല്ലാസത്തിനോ ആരോഗ്യത്തിനോ വേണ്ടി ഒറ്റയ്ക്കോ കൂട്ടായോ ഉപകരണങ്ങളോടുകൂടിയോ കൂടാതെയോ നടത്തുന്ന പ്രവർത്തനം, വിനോദം
    3. നേരമ്പോക്ക്, തമാശ. "കണ്ടെങ്കിൽ കളി കണ്ടില്ലെങ്കിൽകാര്യം" (പഴ.)
    1. പ്ര.
    2. കളിയാക്കുക = പരിഹസിക്കുക, തമാശപറഞ്ഞ് ക്ഷീണിപ്പിക്കുക
  4. കാളി1

    1. ക്രി.
    2. "കാളുക" എന്നതിൻറെ ഭൂതരൂപം
  5. ഗണ്ഡകാലീ, -കാളി

    1. നാ.
    2. ഗണ്ഡകാരി
  6. കാളി2

    1. നാ.
    2. പാർവതി
    3. രാത്രി
    4. അമരി
    5. ത്രികോൽപ്പക്കൊന്ന
    6. ഒരുതരം വാഴ
    7. ഒരു സ്ത്രീ നാമം
    8. മഷി
    9. മണിത്തക്കാളി
    10. തേക്കിട
    11. ഒരിനം നെൽവിത്ത്
    12. കറുപ്പുനിറം
    13. യമൻറെ ഒരു സഹോദരി
    14. ദുർഗയുടെ ഒരു രൂപം. "കാളിപ്പണം തൂളിപ്പോകും" (പഴ.) = ദേവൻറെ മുതലെടുത്താൽ നാശമുണ്ടാകും
    15. കാർമേഘനിര
    16. അപവാദം, അപഖ്യാതി
    17. സത്യവതി, വ്യാസൻറെ മാതാവ് (കാളിന്ദിയിൽ മത്സ്യരൂപം ധരിച്ചുകിടന്നിരുന്ന അദ്രിയെന്ന അപ്സരസ്സ് വസുവിൻറെ ബീജം വിഴുങ്ങിയതിൽനിന്നുണ്ടായ പുത്രി)
    18. പതിനാറു മഹാവിദ്യകളിൽ ഒന്ന്
    19. പാമ്പിൻറെ നാലുവിഷപ്പല്ലുകളിൽ ഒന്നിൻറെ പേര് (കരാളി എന്നും)
    20. അഗ്നിദേവതയുടെ ഏഴുജിഹ്വകളിൽ ഒന്ന്
    21. ഭീമസേനൻറെ ഒരു ഭാര്യ, സർവഗതൻറെ മാതാവ്
    22. പാൽപ്പുഴു
    23. കരിം ജീരകം
    24. തുവരി മണ്ണ്
    25. കാളാഞ്ജനി
    26. പെരും ജീരകം
    27. ഒരുജാതിപ്പയറ്
    28. പെൺപന്നി
  7. കളിത്തട്ട്, കള-

    1. നാ.
    2. കളിസ്ഥലം
    3. വഴിയമ്പലം
    4. ക്ഷേത്രങ്ങളുടെയും മറ്റും സമീപത്തിൽ വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിൻറെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലം (തുള്ളൽ തിഉടങ്ങിയ കലാപ്രകടനങ്ങൾക്കുള്ള അരങ്ങായും ഉപയോഗിക്കും)
  8. കാള1

    1. നാ.
    2. കന്നുകാലിയിനത്തിൽപ്പെട്ട ഒരു വളർത്തുമൃഗം, പശുവർഗത്തിലെ ആൺ. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവിൽക്കാള എന്നു പലപേരുകൾ
    1. പ്ര.
    2. കാളചേർക്കുക, കാളയ്ക്കുകെട്ടുക = ഇണചേർക്കുക
    3. കാളഏൽക്കുക = ചനയുണ്ടാവുക
    4. കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കർമം
    5. "കാളപെറ്റെന്നുകേട്ടാൽ കയറെടുക്കുക" = കാര്യത്തിൻറെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവർത്തിക്കാൻ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
    6. (ആല) മര്യാദയില്ലാത്തവൻ, അപരിഷ്കൃതൻ, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവൻ, സ്ത്രീകളിൽ അത്യാസക്തിയുള്ളവൻ, ഭോഷൻ, വിവേകം ഇല്ലാത്തവൻ
  9. ഈരംകോലി, -കൊള്ളി, ഈരാംകൊല്ലി

    1. നാ.
    2. വെളുത്തേടൻ
  10. കൾ3

    1. -
    2. ഒരു ബഹുവചനപ്രത്യയം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക