-
കള്ളി1
- നാ.
-
കള്ളൻ എന്നതിൻറെ സ്ത്രീലിംഗരൂപം
-
ചിലജാതിനാമത്തോട് ചേർത്തുവയ്ക്കുമ്പോൾ ആ ജാതിയിൽപ്പെട്ട സ്ത്രീ എന്നുമാത്രം അർത്ഥം
-
കള്ളി4
- നാ.
-
കുതിരലായം
-
അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി
-
വള്ളത്തിൻറെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം
-
നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകൾവഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങൾചേർന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്
-
അണി, വശം
-
തടം, വാരം, പണ
-
ഓടത്തിൽ ചരക്കുകയറ്റുന്നതിനുള്ള കൂലി
-
കള്ളി3
- നാ.
-
കരിങ്കൂവളം
-
ഒരുജാതി മത്സ്യം
-
സമാനസ്വഭാവമുള്ള പല മുൾച്ചെടികൾക്ക് പൊതുവേ പറയുന്ന പേര്
-
കള്ളിപ്പാല
-
കള്ളി2
- നാ.
-
രഹസ്യം, സൂത്രം
-
ലക്ഷ്യം, ഉന്നം
- പ്ര.
-
കള്ളിവെളിച്ചത്താകുക = സൂത്രം എല്ലാവരും അറിയുക
-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നാ.
-
നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
-
ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
കാള2
- വി.
-
ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
-
കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള
-
കാൾ1
- -
-
"കാളുക" എന്നതിൻറെ ധാതുരൂപം.
-
കാള1
- നാ.
-
കന്നുകാലിയിനത്തിൽപ്പെട്ട ഒരു വളർത്തുമൃഗം, പശുവർഗത്തിലെ ആൺ. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവിൽക്കാള എന്നു പലപേരുകൾ
- പ്ര.
-
കാളചേർക്കുക, കാളയ്ക്കുകെട്ടുക = ഇണചേർക്കുക
-
കാളഏൽക്കുക = ചനയുണ്ടാവുക
-
കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കർമം
-
"കാളപെറ്റെന്നുകേട്ടാൽ കയറെടുക്കുക" = കാര്യത്തിൻറെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവർത്തിക്കാൻ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
-
(ആല) മര്യാദയില്ലാത്തവൻ, അപരിഷ്കൃതൻ, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവൻ, സ്ത്രീകളിൽ അത്യാസക്തിയുള്ളവൻ, ഭോഷൻ, വിവേകം ഇല്ലാത്തവൻ
-
അത്തിക്കള്ള് -കൾ
- നാ.
-
അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്
-
കള3
- വി.
-
മനോഹരമായ
-
മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
-
മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
-
വ്യക്തമല്ലാത്ത, ഇടറുന്ന
-
ശബ്ദിക്കുന്ന, കിലുങ്ങുന്ന
-
ദുർബലമായ
-
അസംസ്കൃതമായ