1. കാത്

    1. നാ.
    2. കേൾക്കുന്നതിനു സഹായിക്കുന്ന അവയവം (ശ്രവണേന്ദ്രിയം, ചെവി, ശ്രവണചർമം, അന്തശ്ശ്രാത്രന്ദ്രിയം എന്നു ചെവിക്കു മൂന്നു ഭാഗങ്ങൾ. കാതുകേൾക്കാന്വയ്യ എന്നിടത്തു ഉള്ളിലുള്ള ശ്രാത്രന്ദ്രിയത്തേയും, കാതുകുത്തി എന്നിടത്തു പുറംചെവിയെയുമാണ് കുറിക്കുന്നത്)
    1. പ്ര.
    2. കാതടയുക = കേൾക്കാതായിത്തീരുക
    1. നാ.
    2. കാതിൽപ്പെടുക, -വീഴുക = ചെവിയിൽ എത്തുക, കേൾക്കുക
    3. കാതോടിടഞ്ഞമിഴി = (1. കാതോളം നീണ്ടകണ്ണുള്ളവൾ, സുന്ദരി, 2. കാതോളം നീണ്ടകണ്ണ്)
    4. കാതുകടിക്കുക = രഹസ്യം പറയുക, ഏഷണിപറയുക
    5. കാതുകൊടുക്കുക = ശ്രദ്ധിച്ചുകേൾക്കുക
    6. പാത്രങ്ങളുടെ കൈപ്പിടി, കുഴ (ചെമ്പ്, ഉരുളി, വാർപ്പ്, ഭരണി മുതലായപാത്രങ്ങളുടെ ഇരുവശത്തും പിടിക്കുന്നതിനുവേണ്ടി കാതിൻറെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ളത്)
    7. സൂചിയുടെ ദ്വാരം
    8. പുകയിലയിൽ തണ്ടിനു സമീപമുള്ള ഭാഗം, ഉദാ: പുകയിലക്കാത്
  2. കദ്

    1. അവ്യ.
    2. "കു" എന്നതിനു പകരം സമാസത്തിൽ ചിലെടത്ത് പൂർവപദമായി ഉപയോഗിക്കുന്നത്, ചീത്ത, ചെറിയ, അപകൃഷ്ടമായ, നിന്ദ്യമായ മുതലായ അർത്ഥങ്ങളിൽ, ഉദാ: കദന്നം, കദശ്വം; കദിഷ്ണം ഇത്യാദി. ചോദ്യാർഥകമായ "കിം" ശബ്ദത്തിൽനിന്ന് ഉണ്ടായതെന്നും അഭിപ്രായം
  3. ഒരുച്ചെന്നി, -ക്കുത്ത്

    1. നാ.
    2. നെറ്റിയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദന, ഒരുതരം തലവേദന
  4. ഗാഥിജന്മാവ്, ഗാധി-

    1. നാ.
    2. ഗാധിജൻ
  5. കപികേതനൻ, കേതു

    1. നാ.
    2. അർജുനൻ (ഹനുമാൻ കൊടിയടയാളമായിട്ടുള്ളവൻ)
  6. ഗദ

    1. നാ.
    2. ഒരു ആയുധം, അടിക്കാനുപയോഗിക്കുന്നത്
  7. ഖാത2

    1. നാ.
    2. കൃത്രിമമായി നിർമിച്ച കുളം
  8. ഖാത1

    1. വി.
    2. തുളയ്ക്കപ്പെട്ട
    3. കുഴിക്കപ്പെട്ട
  9. ഗത

    1. വി.
    2. മരിച്ച
    3. വീണുപോയ
    4. പ്രാപിച്ച, എത്തിച്ചേർന്ന
    5. പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ
    6. നഷ്ടമായ, ഇല്ലാതായ (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ)
  10. ഗാഥ

    1. നാ.
    2. സ്തുതിഗീതം
    3. കഥ, പുരാണകഥ
    4. വേദങ്ങളിൽ ഉൾപ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
    5. മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
    6. അക്ഷരനിയമമില്ലാത്ത ശ്ലോകം
    7. ആര്യാവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക