1. ഗുളം

    1. നാ.
    2. ശർക്കര
    1. ആയുര്‍.
    2. ലേഹ്യമായ ഔഷധയോഗം
    1. നാ.
    2. ലിംഗത്തിൻറെ അറ്റം
  2. കൂളം

    1. നാ.
    2. ചണം
    3. പതിർ
  3. കാളം1

    1. നാ.
    2. അമരി
    3. കണ്ണിൻറെ കൃഷ്ണമണി
    4. കുയിൽ
    5. കാഞ്ഞിരം
    6. പനച്ചി
    7. മേഘം
    8. ഇരുമ്പ്
    9. വിഷം
    10. കാരകിൽ
    11. ചെഞ്ചല്യം
    12. ഒരു പർവതം
    13. തക്കോലം
    14. പൊന്നാവീരം
    15. പീതചന്ദനം
    16. സൗവീരാഞ്ജനം
    17. കറുപ്പുനിറം, കടും നീലം
    18. ഒരിനം സർപ്പം, കാളസർപ്പം
    19. ചുവന്നകൊടുവേലി
  4. കാളം2

    1. നാ. ജ്യോ.
    2. ഒരു മുഹൂർത്തദോഷം
  5. ഖളം

    1. നാ.
    2. ഖലം
  6. കളം1

    1. നാ.
    2. യാഗശാല
    3. ഭാഗം
    4. ധാന്യങ്ങൾ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര.) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീർപ്പ് = കളംപിരിയുമ്പോൾ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തിൽ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തിൽവച്ചു പങ്കുവീതിച്ചെടുക്കുന്നത്
    5. കൃഷിയുടെ മേൽനോട്ടം വഹിച്ചു താമസിക്കുവാൻവേണ്ടി പണിചെയ്യുന്ന ഭവനം
    6. സ്ഥലം, സ്ഥാനം, വളപ്പ്
    7. യുദ്ധത്തിനുള്ള സ്ഥലം, യുദ്ധക്കളം, പടനിലം
    8. ശാല, അരങ്ങ്, സഭ
    9. കടലിലെ മേട്, കടലിലുണ്ടാകുന്ന മണൽത്തിട്ട
    10. പൂജ, മന്ത്രവാദം മുതലായ കർമങ്ങൾക്കായി പലവർണത്തിലുള്ള പൊടികൊണ്ടു ദേവതാരൂപങ്ങളെഴുതിയ തറ. ഉദാ: കളമിടുക, കളമെഴുത്ത്, കളംപാട്ട്, കളംപൂജ. (പ്ര.) കളംകൊടുക്കൽ = നാഗങ്ങളുടെ പ്രസാദത്തിനായി നടത്തുന്ന ഒരു കർമം, പുള്ളുവന്മാരുടെ കളമെഴുത്തും പാട്ടും, കളംപൂജയും നാഗങ്ങളുടെ കോമരങ്ങളായിവരുന്ന കന്യകകളുടെ നൃത്തവും ഇതിൽ ഉൾപ്പെടുന്നു. കളത്തിൽ അരിയും പാട്ടും = കാവുകളിൽ നടത്തുന്ന ഒരാഘോഷം
    11. ആവൃത്തി, വട്ടം, രംഗം (ഗുസ്തി, ചൂത് മുതലായവയിലെപ്പോലെ)
    12. ചതുരശ്രഖണ്ഡം, കള്ളി (ചതുരംഗത്തിലെന്നപോലെ)
  7. കാളം3

    1. നാ.
    2. കാഹളം
  8. കാളം4

    1. നാ.
    2. ശൂലം
    3. കഴു
    4. മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
  9. കളം2

    1. നാ.
    2. സന്തോഷം
    3. അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
    4. താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്
  10. ഗളം

    1. നാ.
    2. ഒരു വാദ്യം
    3. കഴുത്ത്
    4. തൊണ്ട
    5. (ശിലപ.) കെട്ടിടത്തിൻറെ ഭിത്തിയിൽചെയ്യുന്ന ഒരുതരം ചിത്രപ്പണി
    1. ശില്‍പ.
    2. അധിഷ്ഠാനത്തിൻറെ അവയവങ്ങളിൽ ഒന്ന്, അടിത്തറക്കെട്ടിൽ അകത്തേക്കുപടുത്തിട്ടുള്ള ഒരു വരി കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക