1. ഘടകം

  സം.

   • നാ. കുടം
   • നാ. അംഗം, അവയവം, ഭാഗം
   • വ്യാക. പദങ്ങളെയും വാക്യങ്ങളെയും തമ്മില്‍ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ)
   • ഗണിത. ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകള്‍ക്കു പൊതുവെ പറയുന്ന പേര്
   • നാ. പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം
 2. കടകം1

  സം.

   • നാ. വീട്, വാസസ്ഥാനം
   • നാ. അരഞ്ഞാണ്‍
   • നാ. പൊന്‍വള
   • നാ. നഗരം
   • നാ. മലനാട്
   • നാ. ചങ്ങലയുടെ കണ്ണി
   • നാ. പായ്
   • നാ. പടകുടീരം
   • നാ. രാജധാനി
   • നാ. ചക്രം, വൃത്തം
 3. കടകം2

  സം.

   • നാ. ഒരു മുദ്രക്കൈ
   • നാ. കളരിയിലെ ഒരടവ്
 4. കടകം3

  സം.

   • നാ. കര്‍ക്കിടകരാശി
 5. കഡകം

  സം. കഡക

   • നാ. കടലുപ്പ്, കടല്‍വെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പ്
 6. കാഠകം

  സം.

   • നാ. കൃഷ്ണയജുര്‍വേദത്തിന്‍റെ ഒരു പാഠമാതൃക
   • നാ. ഒരു ഉപനിഷത്ത്, കഠോപനിഷത്ത്
 7. ഖടകം

  സം. ഖടക

   • നാ. പകുതിചുരുട്ടിയ മുഷ്ടി
 8. ഖഡ്ഗം

  സം.

   • നാ. വാള്‍
   • നാ. കാണ്ടാമൃഗം
   • നാ. കാണ്ടാമൃഗത്തിന്‍റെ കൊമ്പ്
   • നാ. പോത്തിന്‍ കൊമ്പ്
   • നാ. അടവിക്കച്ചോലം, ഇരുമ്പ്, ഉരുക്ക്
X