1. തന്‍1

   • നാ. വ്യാക. നിര്‍ദേശിക ഒഴികെയുള്ള വിഭക്തികളില്‍ താന്‍ എന്ന പദം കൈക്കൊള്ളുന്ന രൂപം
   • നാ. വ്യാക. താന്‍ എന്നതിന്‍റെ സംബന്ധികാഭാസം
   • നാ. വ്യാക. ഉടെ, ന്‍റെ എന്നീ സംബന്ധികാവിഭക്തിപ്രത്യയങ്ങള്‍ക്കു പകരമായും പ്രയോഗം. (പ്ര.) തന്‍കാര്യം പൊന്‍കാര്യം. തന്‍കല്‍കാച്ചതേ തന്‍കല്‍ വീഴു. തന്‍കൊതിതാഴെ. "കാക്കറ്റ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്" (പഴ.)
 2. തന്‍2

   • നാ. കള്ളന്‍
   • നാ. ബുദ്ധദേവന്‍
   • നാ. ഹീനന്‍
 3. തന

   • വ്യാക. ഒരു പ്രത്യയം (അളവോ സമയമോ കുറിക്കാന്‍ ഉപയോഗിക്കുന്നത്, ആധുനിക മലയാളത്തില്‍ അധികം പ്രയോഗമില്ല) ഉദാ: അത്തന, ഇത്തന, എത്തന
 4. താന്‍

   • സ.നാ. അയാള്‍, അവന്‍
   • സ.നാ. നീ, നിങ്ങള്‍
   • സ.നാ. ഒരു സ്ഥാനപ്പേര്. ഉദാ: ഉണ്ണിത്താന്‍, വല്യത്താന്‍
   • സ.നാ. അര്‍ത്ഥത്തെ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സര്‍വനാമം. ഉദാ: തന്നത്താന്‍
 5. ഥന്‍

  സം.

   • നാ. രക്ഷകന്‍
 6. ദനാ

  <അറ

   • നാ. അവിഹിതമായ ലൈംഗികബന്ധം
 7. ധാന

   • നാ. ധാന്യം
   • നാ. കൊത്തമ്പാലരി
   • നാ. ഊമന്‍മലര്‍
   • നാ. യവം അരി മുതലായവ വറുത്തുപൊടിച്ചത്
   • നാ. നാമ്പ്
X