1. ആസേധം, -ധനം

    1. നാ.
    2. നിയമാനുസാരമുള്ള തടങ്കൽ, തടവ്
  2. തനം, തരം

    1. നാ.
    2. അവസ്ഥ, സ്വഭാവം. ഉദാ: കള്ളത്തനം, വേണ്ടാതനം, പോക്രിത്തരം, കള്ളത്തരം
  3. താനം1

    1. നാ.
    2. സ്വരങ്ങളുടെ വിസ്താരം
    3. സ്വരമൂർച്ഛനകളിൽ ഏതെങ്കിലും സ്വരമോ സ്വരങ്ങളോ ഇല്ലാതിരിക്കുകയോ ക്രമം തെറ്റിവരുകയോ ചെയ്യുന്നത്
    4. രാഗാലാപത്തിനിടയിൽ "തം ത ത ആനം" എന്നിങ്ങനെ ആലപിക്കുന്നത്
    5. നൂൽ
    6. പരപ്പ്. (പ്ര.) താനം പാടുക = രാഗവിസ്താരം നടത്തുക
    1. സംഗീ.
    2. രാഗാലാപത്തിലെ ഒരരംഗം
  4. താനം2

    1. നാ.
    2. ദാനം. ഉദാ: പട്ടത്താനം
  5. തിണ്ണം

    1. അവ്യ.
    2. പെട്ടെന്ന്
    3. ഉച്ചത്തിൽ
    4. വ്യക്തമായി. തിണ്ണെന്ന് = ഉടനെ, പെട്ടെന്ന്
  6. തൂണം1

    1. നാ.
    2. അമ്പുറ, ആവനാഴി
  7. തൂണം2

    1. നാ.
    2. തൂണ്
  8. ദണ്ണം

    1. നാ.
    2. രോഗം, വേദന, ക്ലേശം
  9. ദാണം

    1. നാ.
    2. കൂടിയാട്ടത്തിലെ സ്വരിക്കൽ രീതികളിൽ ഒന്ന്, രാഗച്ഛായയുള്ള ഒരു സ്വരാലാപം
  10. ദാനം

    1. നാ.
    2. രക്ഷ
    3. ഛേദനം
    4. കൊടുക്കൽ
    5. ആനയുടെ മദജലം
    6. ഔദാര്യം
    7. വിതരണംചെയ്യൽ
    8. കൈമാറൽ
    9. കൊടുത്തവസ്തു
    10. ചതുരുപായങ്ങളിൽ രണ്ടാമത്തേത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക