മലയാള അക്ഷരമാലയിലെ ഇരുപതാമത്തെ വ്യഞ്ജനം. ദന്ത്യമായ അനുനാസികം (ലിപിമാലയില്‍ ദന്ത്യമായ അനുനാസികത്തെയും വര്ത്സ്യാനുനാസികത്തെയും കുറിക്കാന്‍ ഒരേചിഹ്നമാണ് ഉപയോഗിക്കുന്നത്). പദാദിയില്‍ വരുമ്പോള്‍ ദന്ത്യവും പദമധ്യത്തിലും പദാന്തത്തിലും വര്‍ത്സ്യവും എന്നു സാമാന്യമായി പറയാമെങ്കിലും സമസ്തപദങ്ങളില്‍ പദമധ്യത്തിലും ദന്ത്യോച്ചാരണം പലയിടത്തും കാണാം. (ഉദാ: ആവനാഴി, കാല്‍നഖം).