1. പേറ്1

    1. നാ.
    2. ഭാഗ്യം
    3. ലാഭം
    4. പ്രസവം
    5. ഫലം
    1. ക്രി.
    2. പെറുക. പേരുവലിക്കുന്നവൾ = വയറ്റാട്ടി, പേറെടുക്കുക = പ്രസവം രക്ഷിക്കുക
  2. പേറ്2

    1. നാ.
    2. ഭാരം
    3. ചുമട്
  3. പേർ2

    1. നാ.
    2. നാമം
    3. ആൾ
    4. വെറും നാട്യം
    5. പ്രസിദ്ധി, കീർത്തി
    6. ഊരക്കുടൽ
  4. പേർ1

    1. -
    2. "പേർക്കുക" എന്നതിൻറെ ധാതുരൂപം.
  5. പറ4

    1. -
    2. "പറക്കുക" എന്നതിൻറെ ധാതുരൂപം.
  6. കപ്പാരിക്കുക (പോർ.)

    1. ക്രി.
    2. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  7. പറ1

    1. നാ.
    2. ചന്ദ്രബിംബം
    3. ഉത്സവം
    4. വട്ടം
    5. ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
    6. പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം
    7. ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചർമവാദ്യം
    8. നെൽവയലുകളുടെ അളവു നിർണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഃ പത്തുപറക്കണ്ടം)
    9. ചൂണ്ടക്കോൽ. (പ്ര.) പറകൊട്ടിഅറിയിക്കുക, പറതട്ടി ഓതുക = ബാധ ഒഴിയാനുള്ള ഒരു പ്രയോഗം. "പറ ഇടങ്ങഴിയിൽ പോകുമോ?" (പഴ.)
  8. പറ2

    1. വി.
    2. പറയജാതിയെ സംബന്ധിച്ച
    3. മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള
  9. പാറ

    1. നാ.
    2. ഉറപ്പുള്ള കല്ല്, വലിയ കല്ല്
    3. ചെറിയ തിട്ട
    4. വെളാരങ്കല്ല്
  10. പാർ

    1. നാ.
    2. ഭൂമി (പരന്നുകിടക്കുന്നത്). പാർത്തലം = ഭൂതലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക