1. കുയ്യൽ, കുയ്യിൽ

    1. നാ.
    2. കയിൽ, തവി, കരണ്ടി
    3. കുഴിഞ്ഞചെറിയ പാത്രം
  2. കൊയിൽ2, കോയിൽ

    1. നാ.
    2. യജമാനൻ, നാഥൻ, മേലാളൻ (പ.മ.), ഉദാ: മാപ്പിളക്കൊയിൽ = മാപ്പിള; കൊല്ലക്കൊയിൽ = കൊല്ലൻ; പടക്കൊയിൽ = നായർ ഇത്യാദി
  3. കയൽ2

    1. നാ.
    2. കയ്യാല (പ.മ.)
  4. കയ്യാല, കശാല

    1. നാ.
    2. പുരയിടത്തിൻറെ അതിരിൽ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ഭിത്തി
    3. കളിയൽപ്പുര
    4. പുറം പുര (തെ.മ.)
  5. കയല

    1. നാ.
    2. കരട്, തരി
  6. കയൽ1

    1. നാ.
    2. ഒരിനം മത്സ്യം (ഇതിനെ സുന്ദരിമാരുടെ കണ്ണിനോടുപമിക്കാറുണ്ട്) ഉദാ: കയൾക്കണ്ണാൾ, കയൽക്കണ്ണി ഇത്യാദി
    3. കൈപിടിയിൽക്കൊള്ളുന്നത്, ഉദാ: ഒരുകയൽപ്പുല്ല്, ഒരുകയലോല
    4. മെടഞ്ഞ ഓലയുടെ മുറിച്ചുകളയുന്ന അറ്റം, (പ.മ.)
  7. കായൽ1

    1. നാ.
    2. ചൂടുപിടിക്കൽ, ചൂട്, വരൾച്ച
    3. പനി
  8. കായൽ2

    1. നാ.
    2. കൂട്ടം
    3. ആറും കടലുമായി നേരിട്ടുബന്ധപ്പെട്ടോ അല്ലാതെയോ കിടക്കുന്നതും പ്രായേണ ആഴം കുറഞ്ഞതുമായ വലിയ ജലാശയം, കടലിൽനിന്നു കരയ്ക്കുള്ളിലേക്ക് തള്ളിക്കിടക്കുന്ന ജലാശയം
    4. അഴിമുഖം
  9. കായൽ3

    1. നാ.
    2. ഒരിനം വൃക്ഷം
    3. മുള (പ.മ.) (പ്ര.) കായലരി = മുളയരി
  10. ഖയാൽ

    1. നാ.
    2. ഉത്തരേന്ത്യൻ ഗാനരീതികളിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക