-
അണി2
- നാ.
-
അണിയൽ, ചമയൽ, വേഷം ധരിക്കൽ
-
അണിയുന്നത്, ആഭരണം
-
അഴക്, സൗന്ദര്യം
-
അണി3
- നാ.
-
പംക്തി, അടുക്ക്, നിര
- പ്ര.
-
അണിയുക, അണിചേരുക
- നാ.
-
സേന, പടയണി
-
കൂട്ടം, സംഘം
-
അണി1
- വി.
-
ഭംഗിയുള്ള, മനോഹരമായ
-
അണിയുന്ന, ധരിക്കുന്ന
-
അണി4
- നാ.
-
സൂചിയുടെ അറ്റം, ശൂലാഗ്രം
-
ചാവിയാണി
-
വണ്ടിച്ചക്രത്തിൻറെ ആണി
-
ആണി
- നാ.
-
ഒരറ്റം കൂർത്തതും മറ്റേത്തല പരന്നതുമായ ചെറുകമ്പി, തറച്ചു നിർത്താനുള്ള കൂർത്തപദാർഥം. ഉദാ: പട്ടിയലാണി, കുടയാണി, ഇരുമ്പാണി, മുള്ളാണി
-
മാറ്റുരച്ചു നോക്കാനുള്ള പൊന്നാണി
-
പരു (കുരു) പഴുത്തു പൊട്ടുമ്പോൾ അതിൻറെ മുഖത്തുനിന്നു വരുന്ന ആണിപോലുള്ള വസ്തു
-
മറ്റുള്ളവയെ ഉറപ്പിച്ച ആധാരം
-
ആണിപ്പുണ്ണ്, പാദത്തിൻറെ അടിയിലുണ്ടാവുന്ന അകം കുഴിഞ്ഞ കുരു
-
ചെറിയതോട്, ഓട, ചാല്
-
നാലു സ്നായുമർമങ്ങൾ
-
ചെറുവാതിൽ
-
ആണ, ആണെ
- നാ.
-
ശപഥം, സത്യം. (പ്ര.) ആണയിടുക
-
കല്പന, ഉത്തരവ്, (അവ്യ.) 3. ബഹുമാനമുള്ള വ്യക്തിയേയോ വസ്തുവിനേയോ മുൻനിറുത്തിച്ചെയ്യുന്ന ശപഥം
-
ആൺ, ആണ്
- നാ.
-
പുരുഷൻ
-
യോഗ്യൻ, മേന്മയുള്ളവൻ, മാന്യൻ
-
പൗരുഷശാലി, വീര്യമുള്ളവൻ, ധീരൻ
-
അൺ
- വി.
-
മുകളിലത്തെ (പ്ര.) അണ്ണൻ, അണ്ണാക്ക്
-
അണ2
- -
-
ചേർത്തുവയ്ക്കുന്നത്, തലയണ
-
മെത്ത, കിടക്ക
-
വായുടെ അകത്തെ ഇടംവലം ഭാഗങ്ങൾ
-
കത്തി, വാൾ തുടങ്ങിയവ തേച്ചുമൂർച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന തടിക്കഷണം, ചാണ
-
അണ3
- -
-
ഒരു ബ്രിട്ടീഷിൻഡ്യാ നാണയം, രൂപയുടെ പതിനാറിൽ ഒന്ന്.