-
അലക്
- നാ.
-
കമുകിൻറെയും മറ്റും കീറ്
-
ആറക്കാൽ
-
പിച്ചാത്തിയുടെയും മറ്റും പിടി ഒഴികെയുള്ള ഭാഗം
-
പൊളി, തുണ്ടം
-
താടിയെല്ലിൻറെ മുകൾഭാഗം
-
ചൂൽ
-
ഈറ്റപ്പത്തായം
-
നൂറ് (100)
-
ആൺപന
-
പയറിൻറെയും മറ്റും പരിപ്പു പിളർന്നത്
-
ഒറ്റ ഞാറ്
-
കുടയുടെ നാഴി താങ്ങിനിറുത്തുന്ന കമ്പി
-
ആൽഗ
- നാ.
-
(സസ്യ) പരിണാമപരമായി ആദിമസ്ഥാനമുള്ളതും സരളമായ ഘടനയോടുകൂടിയതുമായ ജലസസ്യങ്ങൾ
-
അലക1
- നാ.
-
അളകാപുരി
-
പത്തുവയസ്സിനടുത്തു പ്രായമുള്ള പെൺകുട്ടി
-
അലക2
- നാ.
-
പിശാച്, ദുർഭൂതം
-
അല്ക
- നാ.
-
വൃക്ഷം
-
ശരീരാവയവം
-
അല്ക്, അല്കുൽ
- നാ.
-
നിതംബം
- പ.മ.
-
"ശ്രാത്രയോരിനിയ കർണികാരവും മൂർധ്നി പീലി തിരുവല്കിൽ വാസസി". (വാ.ദേ.സ്ത.)
-
അതിഗ
- വി.
-
അതിശയിക്കുന്ന, മറികടക്കുന്ന, മികച്ചുനിൽക്കുന്ന
-
അത്തിക
- നാ.
-
ജ്യേഷ്ഠത്തി
-
അലക്ക്
- നാ.
-
വസ്ത്രം നനച്ചു ശുചിയാക്കൽ, അലക്കുന്നതൊഴിൽ
-
ഉലപ്പ്. അലക്കുകാരൻ = വെളുത്തേടൻ, മണ്ണാൻ
-
അലഘു
- വി.
-
ലഘുവല്ലാത്ത