-
അ2
- -
-
ഇല്ലായ്മ, അല്ലായ്മ, ഇല്ലാത്ത, അല്ലാത്ത, ഈ അർത്ഥങ്ങൾ കാണിക്കാൻ സംസ്കൃതത്തിൽനിന്ന് എടുത്ത ഒരു പുര:പ്രത്യയം. "ന" എന്ന നിഷേധപ്രത്യയത്തിൻറെ നകാരം ലോപിച്ചത്. ഉദാ: അവിഘ്നം, അക്രൂരം.
-
അ1
- -
-
അക്ഷര മാലയിലെ ആദ്യത്തെ അക്ഷരം, ഹ്രസ്വസ്വരം, കണ്ഠ്യം
-
ഒരു ചുട്ടെഴുത്ത്, ദൂരെയുള്ള ഒന്നിനെ നിർദ്ദേശിക്കാൻഉപയോഗിക്കുന്നു
-
പേരെച്ചപ്രത്യയം. ഉദാ: ഒഴുകുന്ന, പറയുന്ന
-
ആ1
- -
-
അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം, കണ്ഠ്യസ്വരം, അകാരത്തിൻറെ ദീർഘം.
-
ആ10
- ഉപ.
-
സംസ്കൃതധാതുക്കളുടെ മുമ്പിൽ പ്രയോഗം. ഗത്യർഥകങ്ങളായ ധാതുക്കളോടു ചേർത്താൾ "അടുക്കലേക്ക്" എന്നർഥം വരും. ഉദാ: ഗമിക്കുക - ആഗമിക്കുക (അടുക്കലേക്കു പോകുക)
-
വിശേഷണങ്ങളോടു ചേർത്താൽ "അല്പം" എന്നർഥം. ഉദാ: ആനീലം = അല്പം നീലമായ
-
മര്യാദ (അതിര്), അഭിവിധി (ഒന്നുൾപ്പെടെയുള്ള അതിര്) ഇവയെകാണിക്കുന്ന അവ്യയം. കർമപ്രവചനീയം എന്നു സംസ്കൃതസംജ്ഞ. മുതൽ, വരഐന്ന് അർത്ഥം ഉദാ: ആസേതുഹിമാചലം = സേതുമുതൽ ഹിമാലയംവരെ
-
ആ2
- -
-
ഒരു ചുടെഴുത്ത്. "അ" എന്നതിൻറെ ദീർഘരൂപം, പ്രസിദ്ധമായ, അപ്രകാരമുള്ള എന്നൊക്കെ അർത്ഥം.
-
ആ3
- -
-
ഒരു നിപാതം. അത്, ഇത് എന്നീ സർവനാമങ്ങളുടെ പിന്നിൽ ചേർത്ത് പ്രയോഗം. ഉദാ: അതാ (അത്-ആ).
-
ആ4
- വ്യാ.
-
അനുമതി, ദയ, ക്രാധം, ദു:ഖം, നിന്ദ, അനുസ്മരണം, സംശയം, നിഷേധം, അദ്ഭുതം മുതലായവയെ കുറിക്കുന്നു
-
ആ5
- വ്യാക.
-
ക്രിയയോടു ചേർക്കുന്ന ഒരു നിഷേധപ്രത്യയം. ഉദാ: വരാ, കൂടാ, ആകാ. നിഷേധവിശേഷണരൂപത്തോടും ചേരും. കരകാണാക്കടൽ
-
ആ6
- -
-
സംബോധനപ്രത്യയം. "അൻ" എന്നവസാനിക്കുന്ന നാമത്തിൻറെ സംബോധനരൂപത്തിൽ. ഉദാ: രാമൻ-രാമാ.
-
ആ7
- -
-
നിയോജകത്തിൽ മധ്യമപുരുഷപ്രത്യയം. "ആലും" എന്നതിൻറെ അർത്ഥത്തിൽ ധാതുവിനോടു ചേർക്കുന്ന രൂപം. ഉദാ: കണാ = കണ്ടാലും.